ന്യൂദല്‍ഹി: ബജ്രംഗ്ദളിനെ നിരോധിച്ചുകളയുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. ആദ്യം തെരഞ്ഞെടുപ്പ് ജയിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനെ ഉപദേശിച്ചു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകരസംഘടനകളുടെ വോട്ടിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. രാഷ്ട്രത്തിനായി ജിവന്‍ സമര്‍പ്പിക്കാന്‍ സജ്ജരായ ബംജ്‌രംഗ് ദളിനെ തീവ്രവാദ സംഘടനകളോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ് നടപടിക്ക് ജനം പകരം ചോദിക്കും, അദ്ദേഹം പറഞ്ഞു.
പിഎഫ്‌ഐക്ക് രാജ്യത്ത് കരുത്ത് പകര്‍ന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അത്തരം കേന്ദ്രങ്ങളിലെല്ലാം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അജനാധിപത്യ രീതിയില്‍ ഭീകരതയെ ചെറുത്തതാണ് അനുഭവം.
കോണ്‍ഗ്രസും പിഎഫ്ഐയും സഖ്യമുണ്ടാക്കിയതില്‍ അതിശയമില്ല. അത് സ്വാഭാവികമാണ്. ബജ്രംഗ്ദളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ല. കോണ്‍ഗ്രസ് നീക്കം ഒരു വെല്ലുവിളിയായിത്തന്നെയാണ് വിശ്വഹിന്ദുപരിഷത്ത് സ്വീകരിക്കുന്നത്. ഞങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ മേഖലയിലും മറുപടി നല്‍കാന്‍ വിഎച്ച്പി കരുത്തരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പറയുന്ന നിങ്ങളുടെ പാര്‍ട്ടിയാണ് പാര്‍ലമെന്റിനുള്ളില്‍ സിമി നിരോധനത്തെ എതിര്‍ത്തതെന്ന് ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. സിമിയെ പിന്തുണച്ച് തെരുവില്‍ നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളും ഓര്‍മ്മയുണ്ട്. കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധ അജണ്ടയാണ് പുറത്ത് വന്നിരിക്കുന്നത്. എല്ലാ ജനാധിപത്യ രീതിയിലും ഇതിന് ഉത്തരം നല്‍കും, വിഎച്ച്പി നേതാവ് പറഞ്ഞു.
Discussion about this post