കൊച്ചി: വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന നാരദ ജയന്തി ആഘോഷവും, പ്രൊഫ എം. പി മന്മഥൻ സ്മാരക പുരസ്‌കാര സമർപ്പണവും നാളെ രാവിലെ 10.30ന് എറണാകുളം ടി ഡി റോഡിലെ ലക്ഷ്മിബായ് ടവറിലെ സഹകാർ ഭവനിൽ നടക്കും.
സംവാദ കേന്ദ്രം അധ്യക്ഷൻ എം. രാജശേഖര പണിക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ എം. വി. ബെന്നിയെ ആദരിക്കും. നവമാധ്യമ കാലത്തെ മാധ്യമപ്രവണതകൾ എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ സംസാരിക്കും.
സംവാദ കേന്ദ്രം ഏർപ്പെടുത്തിയ പ്രൊഫ. എം. പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ ടി.ജെ ശ്രീജിത്തിന് സംവാദകേന്ദ്രം ചെയർമാൻ കെ.ആർ. ഉമാകാന്തൻ സമ്മാനിക്കും. “ഒരു പുഴ മരിക്കുന്നു” എന്ന പേരിൽ മുട്ടാർ പുഴയെക്കുറിച്ച് തയ്യാറാക്കിയ ഫീച്ചറിനാണ് പുരസ്‌കാരം. പ്രൊഫ. എം. പി മന്മഥൻ അനുസ്മരണം മുരളി പാറപ്പുറം നിർവഹിക്കും.
തത്സമയം കാണാൻ
Discussion about this post