ഭോപാല്‍: മഹാറാണാ പ്രതാപിന്‍റെ ജയന്തി ദിനമായ 22ന് മധ്യപ്രദേശ് സര്‍ക്കാര്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. നേരത്തെ ഐച്ഛിക അവധി ദിനമായി പ്രഖ്യാപിച്ചിരുന്ന മഹാറാണാപ്രതാപ് ജയന്തി ഈ വര്‍ഷം മുതല്‍ പൊതുഅവധിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഹാറാണാ പ്രതാപ്, റാണി പദ്മിനി തുടങ്ങിയവരുടെ ശൗര്യം എല്ലാ യുവാക്കളിലേക്കും എത്തിക്കാനുതകുന്ന മഹാസമ്മേളനങ്ങള്‍ക്ക് സംസ്ഥാനം വേദിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22ന് ഭോപാലിലെ ലാല്‍ പരേഡ് മൈതാനത്ത് പതിനായിരക്കണക്കിന് യുവാക്കള്‍ പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കും.
Discussion about this post