തിരുവനന്തപുരം: ഗണപതി ഭഗവാന്‍ മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ശാസ്ത്രമാണോ. സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിമാരുണ്ടെന്ന് പറയുന്നുണ്ടോ, ആരാ സ്വര്‍ഗത്ത് പോയത്, ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നത്. അതൊന്നുമില്ല, അവസരം കിട്ടിയപ്പോള്‍ നമ്മുക്കിട്ട് പണിയുകയാണെന്നും സുകുമാരന്‍ നായര്‍ ഷംസീറിനുള്ള മറുപടിയായി പറഞ്ഞു.
ഗണപതി പരാമര്‍ശത്തില്‍ ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. തനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം. ഇങ്ങനെ ചെയ്യില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം.
വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നില്‍ക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോ. തങ്ങള്‍ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിശ്വാസ സംരക്ഷണത്തില്‍ തങ്ങള്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post