VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിജയദശമി 2019 – പരംപൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

VSK Desk by VSK Desk
16 October, 2019
in വാര്‍ത്ത, English
ShareTweetSendTelegram

നാഗപൂര്‍ (2019 ഒക്‌ടോബര്‍ 8) : ഈ വര്‍ഷത്തിന് പല സവിശേഷതകളുമുണ്ട്. ഗുരുനാനക് ദേവന്റെ 550-ാം ജന്മവാര്‍ഷികവും മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും നാം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നവംബര്‍ 10 മുതല്‍ സ്വര്‍ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷവും ആരംഭിക്കുകയാണ്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തുണ്ടായ ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ നമ്മെ സംബന്ധിച്ച് പ്രത്യേകം സ്മരണാര്‍ഹമാണ്.

മെയ് മാസത്തില്‍ ലോകസഭാതെരഞ്ഞെടുപ്പ് ഫലം വന്നു. മുഴുവന്‍ ലോകത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഭാരതത്തെ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞതും വിശാലവുമായ ഒരു രാജ്യത്ത് സമയബന്ധിതമായും ചിട്ടയോടും കൂടി മികച്ച രീതിയില്‍ തെരഞ്ഞെടുപ്പു നടന്നു എന്നതായിരുന്നു അതിന്റെ മഹത്വം. 2014 ല്‍ ഉണ്ടായ മാറ്റം നിലവിലുണ്ടായിരുന്ന സര്‍ക്കാരിനോടുള്ള നിരാശയില്‍നിന്നുളവായ നിഷേധാത്മകമായ ഒരു വിധിയെഴുത്തായിരുന്നു. എന്നാല്‍ ഭവ്യമായ ഒരു ദിശയിലേയ്ക്കുള്ള പ്രയാണത്തിനുവേണ്ടി ജനങ്ങള്‍ തയ്യാറായതിന്റെ ഫലമായിരുന്നു 2019ലെ തെരഞ്ഞെടുപ്പുഫലം. അതും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ജനങ്ങള്‍ തങ്ങളുടെ ഉറച്ച അഭിപ്രായം വ്യക്തമാക്കി. ഭാരതത്തെ സംബന്ധിച്ച് ജനാധിപത്യമെന്നത് വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത, അപരിചിതമായ ഒന്നല്ല. മറിച്ച്, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെയും സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ അനുഭവങ്ങളുടേയും പ്രബുദ്ധതയുടേയും ഫലമായും ജനാധിപത്യത്തെ പിന്തുടരുന്നതിനും അതിനെ സഫലമായി പ്രാവര്‍ത്തികമാക്കുന്നതിനും സമൂഹമനസ്സ് രൂപപ്പെട്ടു. ഇതും എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. കൂടുതല്‍ ഭൂരിപക്ഷത്തോടെ പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുത്തതിലൂടെ അവരുടെ കഴിഞ്ഞകാലപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും ഭാവിയിലേയ്ക്കുള്ള പ്രതീക്ഷകളുമാണ് ജനങ്ങള്‍ വ്യക്തമാക്കിയത്.

370 -ാം വകുപ്പ് റദ്ദാക്കിയതിലൂടെ ജനങ്ങളുടെ പ്രതീക്ഷകളെ സാക്ഷാത്കരിക്കുകയും അവരുടെ ഭാവനകളെ ആദരിക്കുകയുമാണ ്പുതിയ ഭരണനേതൃത്വം ചെയതത്. ദേശഹിതം മുന്‍നിര്‍ത്തി, അവരു ടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാനുള്ള ആര്‍ജവം തങ്ങള്‍ക്കുണ്ടെന്ന് ഇതിലൂടെ വീണ്ടും ഈ സര്‍ക്കാര്‍ തെളിയിച്ചു. ഇക്കാര്യം പാര്‍ട്ടിയുടെ മൗലിക ആശയമായി മുമ്പുതന്നെ അംഗീകരിച്ചതുമാണ്. എന്നാല്‍ ഇത്തവണ, വ്യത്യസ്ത അഭിപ്രായക്കാരായ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഇരുസഭകളിലും സാധാരണക്കാരുടെ ഹൃദയവികാരങ്ങള്‍ക്കനുസരിച്ച് യുക്തിഭദ്രമായി ഈ ദൗത്യം നടപ്പിലാക്കുകയായിരുന്നു. ഈ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പെടുന്ന ഭരണപക്ഷ വും ഇതിനെ പാര്‍ലമെന്റില്‍ പിന്തുണച്ച മറ്റു കക്ഷികളും അഭിനന്ദനാര്‍ഹരാണ്. 370-ാം വകുപ്പുമൂലം തടസ്സപ്പെട്ടിരുന്ന മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിച്ച്, ഇതിന്റെ മറവില്‍ നടന്നുവന്നിരുന്ന അന്യായങ്ങള്‍ അവസാനിപ്പിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ ദൗത്യം പൂര്‍ണമാവുക. കശ്മീരില്‍നിന്ന് അന്യായമായി പുറത്താക്കപ്പെട്ട പണ്ഡിറ്റുകളെ പുരധിവസിപ്പിക്കുന്നതിലൂടെ, നിര്‍ഭയരും സുരക്ഷിതരും ദേശഭക്തരുമായ ഹിന്ദുക്കളായി ജീവിക്കാന്‍ അവര്‍ക്ക് സാധിക്കണം. കശ്മീര്‍ നിവാസികള്‍ക്ക് ഇന്നുവരെ അപ്രാപ്യമായിരുന്ന പല അവകാശങ്ങളും ലഭ്യമാവും. ഈ വകുപ്പ് ഇല്ലാതായാല്‍ തങ്ങളുടെ ഭൂമിയും തൊഴിലും മറ്റും നഷ്ടപ്പെടുമെന്നുള്ള താഴ്‌വരയിലെ സഹോദരങ്ങളുടെ മനസ്സിലെ ഭീതിയും മാറും. ഭാരതത്തിലെ മറ്റേത് പ്രദേശങ്ങളിലുമുള്ളവരോടൊപ്പം ചേര്‍ന്ന് സ്‌നേഹത്തോടെ, ഒരേ മനസ്സോടെ രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ അവരും തുല്യപങ്കാളികളാകും.

സെപ്തംബറില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പ്രതിഭയിലൂടെ സമസ്ത ശാസ്ത്രലോകത്തിന്റേയും ശ്രദ്ധയാകര്‍ഷിച്ചു. ഇന്നുവരെ ആരും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്റെ ‘വിക്രം’ എത്തിച്ചുകൊണ്ട് അവരുടെ പ്രശംസയ്ക്കും പിന്തുണയ്ക്കും പാത്രീഭൂതരായി. പ്രതീക്ഷയ്‌ക്കൊത്ത് പൂര്‍ണ്ണവിജയമല്ലെങ്കില്‍കൂടിയും പ്രഥമസംരംഭമെന്നനിലയില്‍ ഈ നേട്ടം സുപ്രധാനം തന്നെയാണ്. ലോകത്ത് ഇതുവരെ മറ്റാര്‍ക്കും ഇത് സാദ്ധ്യമായിട്ടില്ല. നമ്മുടെ ബൗദ്ധികപ്രതിഭയേയും ശാസ്ത്രജ്ഞാനത്തേയും, കഠിനപ്രയത്‌നത്തിലൂടെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനു കാണിച്ച ദൃഢനിശ്ചയത്തേയും, നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ തീവ്രപരിശ്രമം മൂലം ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. ജനങ്ങളുടെ പക്വതയാര്‍ന്ന ബുദ്ധിയും പ്രവര്‍ത്തനവും, രാജ്യത്തുണര്‍ന്ന സ്വാഭിമാനം, ഭരണകൂടത്തിന്റെ ദൃഢനിശ്ചയം, ശാസ്ത്രത്തിലെ നമ്മുടെ മികവ് എന്നിവയുടെയെല്ലാം സന്തോഷകരമായ അനുഭവങ്ങള്‍, കഴിഞ്ഞവര്‍ഷത്തെ എക്കാലത്തേയ്ക്കും അവിസ്മരണീയമാക്കും.

എന്നാല്‍ സുഖകരമായ ഈ അന്തരീക്ഷത്തില്‍ അലസരായിത്തീര്‍ന്ന് നമ്മുടെ ജാഗ്രതയും ഊ ന്നലും നാം മറന്നുകൂടാ. എല്ലാം ഭരണകൂടത്തെ ഏല്‍പ്പിച്ച് നിഷ്‌ക്രിയരായി സുഖഭോഗങ്ങളിലും സ്വാര്‍ത്ഥങ്ങളിലും മുഴുകിക്കഴിയാനുള്ള സമയമല്ലിത്. നമ്മുടെ അന്തിമലക്ഷ്യം ഭാരതത്തിന്റെ പരമവൈഭവമാണ്. അതിലേയ്ക്കുള്ള യാത്രയില്‍ നമുക്ക് ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്. മാര്‍ഗതടസ്സങ്ങളും നമ്മെ തടയാനാഗ്രഹിക്കുന്ന ശക്തികളുടെ പ്രവൃത്തികളും നിലച്ചിട്ടില്ല. നമുക്കു മുമ്പിലുള്ള പ്രതിസന്ധികളെ മറികടക്കണം. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. പ്രശ്‌നങ്ങളെ കണ്ടെത്തി പരിഹരിക്കണം.
ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ രാജ്യത്തെ സുരക്ഷാശേഷി, സൈനികതയ്യാറെടുപ്പുകള്‍, സര്‍ക്കാരിന്റെ സുരക്ഷാനയം, അന്തര്‍ദ്ദേശീയരാഷ്ട്രീയത്തിലെ വൈദഗ്ധ്യം എന്നിവയെല്ലാം നമുക്ക് ഉണര്‍വ്വും ആശ്വാസവും നല്‍കുന്ന രീതിയിലായിട്ടുണ്ട്. നമ്മുടെ കരയിലേയും സമുദ്രത്തിലേയും അതിര്‍ത്തികളിലെ സുരക്ഷ സംബന്ധിച്ച നമ്മുടെ ജാഗരൂകത മുമ്പത്തെക്കാള്‍ മികച്ചതാണ്. കരപ്രദേശാ തിര്‍ത്തിയിലെ സുരക്ഷാഭടന്മാരുടേയും കാവല്‍പ്പുര(ചെക്ക് പോസ്റ്റ്)കളുടേയും എണ്ണവും, സമുദ്രാതിര്‍ത്തിയിലെ – പ്രത്യേകിച്ച് ദ്വീപുകളിലെ – നിരീക്ഷണവും കൂടുതല്‍ വര്‍ദ്ധിപ്പിക്കണം. രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കീഴടങ്ങുന്ന തീവ്രവാദികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുമുണ്ട്.

വ്യക്തിജീവിതത്തിലായാലും ലോകജീവിതത്തിലായാലും എപ്പോഴും പ്രതിസന്ധികളുണ്ടാകും. ചില പ്രതിസന്ധികള്‍ പെട്ടെന്ന് തിരിച്ചറിയാനാകും. ചിലത് പിന്നീടാണ് പ്രത്യക്ഷപ്പെടുക. ശരീരവും മനസ്സും ബുദ്ധിയും ശ്രദ്ധയോടേയും ആരോഗ്യത്തോടേയും പ്രതികരണക്ഷമതയോടെയും ആണെങ്കില്‍ പ്രതിസന്ധികളില്‍നിന്ന് നമുക്ക് രക്ഷപ്പെടാനാകും. എന്നാല്‍ ഉള്ളില്‍നിന്നുതന്നെ കുഴപ്പങ്ങളുണ്ടാകുമെന്ന ഭയവും മനുഷ്യനുണ്ട്. പല പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഘടകങ്ങള്‍ ശരീരത്തിനുള്ളില്‍തന്നെയു ണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശക്തി കുറയുമ്പോള്‍ ഈ ഘടകങ്ങള്‍ സക്രിയമാകും. അല്ലെങ്കില്‍ ഇവയെക്കൊണ്ട് പ്രശ്‌നമൊന്നുമില്ല.

കുറച്ചുവര്‍ഷങ്ങളായി ഭാരതത്തിന്റെ ചിന്തയില്‍തന്നെ ഒരു മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഇഷ്ടപ്പെ ടാത്തവര്‍ സ്വദേശത്തും വിദേശത്തുമുണ്ട്. ഭാരതത്തിന്റെ മുന്നേറ്റത്തെ ഭയപ്പെടുന്ന സ്വാര്‍ത്ഥതാല്‍പ്പര്യക്കാരും നാം ശക്തരായിക്കാണാന്‍ ആഗ്രഹിക്കുന്നില്ല. സാമൂഹിക ഐക്യവും സമത്വവും സമരസത യും ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും ഭാരതത്തില്‍ വേണ്ടത്രയില്ല. ശിഥിലീകരണശക്തികള്‍ ഈ അവസ്ഥ യെ മുതലെടുക്കുന്നതും നാം കാണുന്നുണ്ട്. ജാതി, മതം, ഭാഷ, പ്രദേശം എന്നീ വൈവിധ്യങ്ങളുടെ പേരില്‍ പരസ്പരം അകറ്റി സമൂഹത്തില്‍ ഭന്നിപ്പുണ്ടാക്കുന്നു. മുമ്പുണ്ടായിരുന്ന ഭേദഭാവനകളെ ആളിക്കത്തിക്കുന്നു. ഉണ്ടാക്കിയെടുത്ത അകല്‍ച്ചയെ സാങ്കല്‍പികവും കൃത്രിമവുമായ തനിമയാക്കി നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു. ഇത്തരത്തില്‍ ദേശീയധാരയില്‍ നിരവധി എതിര്‍പ്രവാഹങ്ങള്‍ ഉണ്ടാ ക്കിയെടുക്കാനുള്ള പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഇങ്ങനെയുള്ള കുതന്ത്രങ്ങളെ ജാഗ്രതയോടെ തിരിച്ചറിഞ്ഞ് ബൗദ്ധികമായും സാമൂഹ്യമായും അവയെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം ശക്തികള്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി, സര്‍ക്കാരിന്റേയും ഭരണകൂടത്തിന്റേയും സദുദ്ദേശ്യത്തോടെയുള്ള നയങ്ങളും തീരുമാനങ്ങളും, പ്രസ്താവനകള്‍ പോലും തെറ്റായ രീതിയിലും വളച്ചൊടി ച്ചും പ്രചരിപ്പിക്കുന്നു. നിതാന്തജാഗ്രത ആവശ്യമുള്ള ഒരു കാര്യമാണിത്. രാജ്യത്തെ നിയമത്തേയും പൗരന്മാരുടെ അച്ചടക്കത്തേയും കുറിച്ച് വെറുപ്പുളവാക്കാനുള്ള, രഹസ്യവും പരസ്യവുമായ പ്രവര്‍ത്ത നവും ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിനെ എല്ലാതലത്തിലും ശക്തമായി പ്രതിരോധിക്ക ണം.

നമ്മുടെ സമൂഹത്തില്‍ ഒരു സമുദായത്തിലുള്ളവര്‍ മറ്റൊരു സമുദായത്തിലെ വ്യക്തികളെ ആ ക്രമിച്ച് അവരെ സാമൂഹിക അതിക്രമങ്ങള്‍ക്കിരയാക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ഏകപക്ഷീയമല്ല. ഇരുഭാഗത്തുനിന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ചില സംഭവങ്ങള്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നും മറ്റു ചിലത് വികലമാക്കി പ്രചരിപ്പിച്ചതാണെന്നും മനസ്സിലായിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇത്തരം അക്രമണപ്ര വണതകള്‍ ക്രമസമാധാനം തകര്‍ക്കുകയും സമൂഹത്തിലെ പാരസ്പര്യം നശിപ്പിച്ച് തങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്നതും നാം അംഗീകരിക്കണം. ഈ പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിനോ ഭരണഘടനയ്ക്ക് നിരക്കുന്നതോ അല്ല. എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും എത്രതന്നെ പ്രകോപനപരമായ സംഭവങ്ങളുണ്ടായാലും നിയമത്തിന്റേയും ഭരണഘടനയുടേയും പരിധിക്കകത്തുനിന്നുകൊണ്ട് അതെല്ലാം പോലീസിന് കൈമാറി നീതിന്യായ വ്യവസ്ഥ യെ വിശ്വസിച്ച് മുന്നോട്ടുപോകണം. സ്വതന്ത്രരാജ്യത്തെ പൗരന്മാരുടെ കര്‍ത്തവ്യം ഇതാണ്. ഇത്തരക്കാ രെ സംഘം ഒരിക്കലും പിന്തുണച്ചിട്ടില്ല. മാത്രമല്ല ഈ രീതിയിലുള്ള ഓരോ സംഭവത്തിനും സംഘം എതിരുമാണ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കാതിരിക്കാനാണ് സ്വയംസേവകര്‍ പരിശ്രമിക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യത്തിലില്ലാത്ത ഇത്തരം സംഭവങ്ങള്‍ക്ക് ‘ആള്‍ക്കൂട്ടാക്രമണം'(ലിഞ്ചിങ്) എന്നുപേരു നല്‍കി മുഴുവന്‍ രാജ്യത്തേയും ഹിന്ദുസമൂഹത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എന്നു പറയപ്പെടുന്നവരുടെയുള്ളില്‍ ഭയം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിലൂടെ നടക്കുന്നതെന്ന് നാം മനസ്സിലാക്കണം. പ്രകോപനപരമായി സംസാരിക്കുന്നതില്‍നിന്നും പ്രവര്‍ത്തിക്കുന്നതില്‍നിന്നും എല്ലാവരും മാറിനില്‍ക്കണം. ഒരു പ്രത്യേക സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതിന്റെ മറവില്‍ സമുദായങ്ങളെ തമ്മില്‍ത്തല്ലിച്ച് തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നേതാക്കളെ നാം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇത്തരം സംഭവങ്ങളെ കര്‍ശനമായി നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ രാജ്യത്തുണ്ട്. അവ ആത്മാര്‍ത്ഥമായും കര്‍ശനമായും നടപ്പാക്കണം.

പരസ്പരം സന്മനോഭാവവും സംഭാഷണവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ പരിശ്രമിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സൗഹാര്‍ദവും സമരസതയും സഹകരണവും സൃഷ്ടിക്കാനാകണം. നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും താല്‍പ ര്യങ്ങള്‍ സംരക്ഷിക്കുന്നിനായി പരിശ്രമിക്കുമ്പോഴും നിയമത്തിന്റേയും ഭരണഘടനയുടേയും പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള അച്ചടക്കം പാലിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്. സംഭാഷണങ്ങളും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്ക് സ്വയംസേവകര്‍ തുടക്കമിട്ടിട്ടുണ്ട്. എങ്കിലും ചില കാര്യങ്ങളില്‍ കോടതിയുടെ തീരുമാനമുണ്ടായേ മതിയാകൂ. തീരുമാനം എന്തുതന്നെയായാലും വാക്കുകള്‍കൊണ്ടോ പ്രവൃത്തികള്‍കൊണ്ടോ പരസ്പരസൗഹാര്‍ദ്ദ ത്തെ ബാധിക്കാതെ നോക്കേണ്ടത് ഓരോ പൗരന്റേയും കര്‍ത്തവ്യമാണ്. ഏതെങ്കിലും ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തം മാത്രമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണ്. എല്ലാവരും ഇതുപാലിക്കണം, അവനവനില്‍നിന്നുതന്നെ തുടങ്ങുകയും വേണം.
ആഗോളസമ്പദ്‌വ്യവസ്ഥയില്‍ വന്നിട്ടുള്ള മാന്ദ്യം എല്ലാ രംഗത്തേയും കുറച്ചൊക്കെ ബാധിച്ചിട്ടു ണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തികകിടമത്സരത്തിന്റെ പരിണതഫലം ഭാരതമുള്‍പ്പെടെയുള്ള സകല രാജ്യങ്ങള്‍ക്കും അനുഭവിക്കേണ്ടിവരുന്നുമുണ്ട്. ഈ സ്ഥിതിയില്‍നിന്നും രക്ഷനേടാ നുള്ള ധാരാളം മുന്‍കരുതലുകള്‍ കഴിഞ്ഞ ഒന്നര മാസമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ജനഹിതം പാലിക്കുന്നതില്‍ ഭരണകൂടത്തിനുള്ള താല്‍പര്യത്തേയും ചടുലതയേയുമാണ് ഇതു വെളിവാക്കുന്നത്. ഈ മാന്ദ്യത്തില്‍നിന്നും നാം തീര്‍ച്ചയായും പുറത്തുവരും. നമ്മുടെ സാമ്പത്തികവിദഗ്ധര്‍ ഇക്കാര്യ ത്തില്‍ സമര്‍ഥരാണ്.
സാമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിദേശമൂലധനനിക്ഷേപം അനുവദിക്കുക, വ്യവസായങ്ങളെ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനക്ഷേമനയങ്ങളും പരിപാടികളും താഴെത്തട്ടില്‍ കൂടുതല്‍ താല്‍പര്യ ത്തോടേയും സാമര്‍ത്ഥ്യത്തോടേയും പ്രാവര്‍ത്തികമാക്കണം. അനാവശ്യമായ ഇടപെടലുകളില്‍നിന്ന് ഒഴിഞ്ഞുനിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയാകും.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഉത്തരം തേടേണ്ടിവരുമ്പോള്‍ സ്വദേശീബോധം വിസ്മരിക്കുന്നതുകൊണ്ടും നഷ്ടം സംഭവിക്കും. ‘സ്വദേശീ’ എന്നത് ദൈനന്ദിനജീവിതത്തിലുള്ള ദേശഭക്തിയുടെ പ്രകടനമായാണ് സ്വര്‍ഗീയ ദത്തോപന്ത് ഠേംഗ്ഡിജി കണക്കാക്കിയിരുന്നത്. ‘സ്വാശ്രയത്വവും അഹിംസ യും’ എന്നായിരുന്നു ആചാര്യ വിനോബാ ഭാവെ ഇതിനെ വിശദീകരിച്ചത്. എല്ലാ തലങ്ങളിലും സ്വാശ്രയത്വവും രാജ്യത്തെല്ലാവര്‍ക്കും തൊഴില്‍ നല്‍കാനും സാധിക്കണം. ഇതിന് കഴിവുള്ളവര്‍ക്കേ അന്താരാഷ്ട്രവാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്താനും, സ്വയം സുരക്ഷിതരായി ലോകജന തയ്ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി പ്രദാനം ചെയ്യാനും സാധിക്കുകയുള്ളൂ. നമ്മുടെ സാമ്പത്തികചുറ്റുപാടനുസരിച്ച് എത്ര ദുര്‍ഘടമായ പാത തെരഞ്ഞെടുക്കേണ്ടിവന്നാലും, നിസ്സഹായതയെ അതിജീവിച്ച്, ലക്ഷ്യവും ദിശയും സ്വന്തം കഴിവിലൂടെ നിര്‍ണ്ണയിക്കാന്‍ സാധിക്കണം.എന്നാല്‍ ഇടയ്ക്കിടെ ലോകത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകളുടേയും മറ്റു പ്രതിസന്ധികളുടേയും സ്വാധീനം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഏറ്റവും കുറയ്ക്കുന്നതിന് അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിവരും. നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, വിഭവങ്ങള്‍, ജനങ്ങള്‍ എന്നിവയെല്ലാം ചിന്തിച്ച്, അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുതകുന്ന വിധത്തിലുള്ള, നമ്മുടേതായ ഒരു സാമ്പത്തികനയത്തിന് നാം രൂപം നല്‍കണം. നിലവിലുള്ള ലോകസാമ്പത്തികചിന്തകള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ പര്യാപ്തമല്ല. കൂടാതെ അതിന്റെ അളവുകോലുകള്‍ പല രീതിയിലും അപൂര്‍ണ്ണമാണ് എന്നുള്ളതും സാമ്പത്തികവിദഗ്ധര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരിസ്ഥിതിക്കനുയോജ്യമായി, ഏറ്റവും കുറഞ്ഞ ഊര്‍ജോപയോഗത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. ഏതു കാര്യത്തിലും നമ്മെ സ്വാശ്രയരാക്കാന്‍ സാധിക്കുന്നവിധം, നമ്മുടെ ശക്തിക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചു മാത്രം ലോകരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കണം. അതിന് പ്രാപ്തമാക്കുന്ന ഒരു സാമ്പത്തികദര്‍ശനവും നയവും വ്യവസ്ഥയും നമ്മള്‍ രൂപീകരിക്കുകതന്നെ വേണം.

സ്വാതന്ത്ര്യം കിട്ടി ദശകങ്ങള്‍ക്കുശേഷവും സ്വന്തം തനിമയെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. നമ്മെ അടിമകളാക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ വിദ്യാഭ്യാസപദ്ധതി, സ്വാതന്ത്ര്യത്തിനുശേഷവും തുടര്‍ന്നതാണ് അതിനു കാരണം. ഭാരതീയ കാഴ്ചപ്പാടിലുള്ള വിദ്യാഭ്യാസപദ്ധതിയാണ് നമുക്ക് വേണ്ടത്. വിദ്യാഭ്യാസരംഗത്ത് മികച്ചുനില്‍ക്കുന്ന രാജ്യങ്ങളെക്കുറിച്ച് പഠിച്ചാല്‍ തനിമയ്ക്കനുസൃതമായ പദ്ധതിയാണ് അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണം എന്നു മനസ്സിലാക്കാന്‍ സാ ധിക്കും. നമ്മുടെ ഭാഷ, വേഷം, സംസ്‌ക്കാരം ഇവയെക്കുറിച്ചുള്ള ശരിയായ അറിവും അഭിമാനവും, ഒപ്പം കാലാനുസൃതവും യുക്തിഭദ്രവുമായ സത്യനിഷ്ഠ, കര്‍ത്തവ്യബോധം, സമസ്തലോകത്തോടുമു ള്ള സ്‌നേഹം, ഭൂതദയ എന്നിവയും പകര്‍ന്നു തരുന്ന വിദ്യാഭ്യാസമാണ് നമുക്കുവേണ്ടത്. പാഠ്യപദ്ധ തി മുതല്‍ അദ്ധ്യാപകപരിശീലനം വരെ എല്ലാ കാര്യങ്ങളിലും സമൂലപരിവര്‍ത്തനമുണ്ടാകണം. ഘടനാപരമായ മാറ്റംകൊണ്ടു മാത്രം ഒന്നും നടക്കില്ല.
കുടുംബങ്ങളിലെ സാംസ്‌ക്കാരികതകര്‍ച്ചയും സാമൂഹത്തിലെ മൂല്യച്യുതിയും സദാചാരബോധമില്ലാത്ത പെരുമാറ്റവുമാണ് സാമൂഹ്യജീവിതത്തിലെ മറ്റ് പ്രധാന പ്രശ്‌നങ്ങള്‍. പരസ്ത്രീകളെ അമ്മമാരായി (മാതൃവത്പരദാരേഷു) ആദരിച്ചിരുന്ന നമ്മുടെ രാജ്യത്ത് അവരുടെ ആത്മാഭിമാനസംരക്ഷണ ത്തിനുവേണ്ടി നടന്ന വലിയ യുദ്ധങ്ങളാണ് രാമായണവും മഹാഭാരതവും പോലുള്ള മഹാകാവ്യങ്ങള്‍ക്ക് വിഷയമായത്. തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ‘ജൗഹര്‍’ പോലുമനുഷ്ഠിച്ചിരുന്ന നാട്ടില്‍ ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും സമൂഹത്തിലും കുടുംബങ്ങളിലും സുരക്ഷിതരല്ലാത്ത അവസ്ഥയാണുള്ളത്. നമുക്കപമാനകരാണ് ഇത്തരം അനുഭവങ്ങള്‍. നാം നമ്മുടെ മാതൃശക്തിയെ പ്രബുദ്ധരും സ്വാശ്രയശീലരും സ്വരക്ഷയ്ക്ക് കഴിവുള്ളരുമാക്കിമാറ്റണം. സ്ത്രീകളോടുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ പവിത്രതയും അന്തസ്സും നിറയ്ക്കുകതന്നെ വേണം.

കുടുംബാന്തരീക്ഷത്തിലാണ് കുട്ടികളില്‍ ഇതിനുള്ള പരിശീലനം ലഭിക്കുന്നത്. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ വലിയ കുറവുണ്ട്. പുതുതലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോ ഗം ഇതിന്റെ ഭയാനകമായ മറ്റൊരു ലക്ഷണമാണ്. ചൈനയെപ്പോലെ സംസ്‌ക്കാരസമ്പന്നമായ ഒരു രാഷ്ട്രത്തിലെ യുവാക്കളെപ്പോലും വിദേശശക്തികള്‍ ഒരു കാലത്ത് ലഹരിക്കടിമപ്പെടുത്തി ഒന്നിനും കൊള്ളാത്തവരാക്കിയിരുന്നു. ലഹരിയുടെ കടുത്ത പ്രലോഭനങ്ങള്‍ക്കടിമപ്പെടാതെ, സദ്‌സ്വഭാവ ത്തോടെ ജീവിക്കാനും ഇത്തരം അപകടങ്ങളില്‍ പെടാതിരിക്കാനുമുള്ള മനോബലം കുടുംബങ്ങളിലുണ്ടാകണം. ഇല്ലെങ്കില്‍ ഈ വിപത്തിനെ തടയുക എന്നത് വളരെ ശ്രമകരമാകും. സ്വയംസേവകരുള്‍പ്പെ ടെ എല്ലാ രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ ജാഗ്രതയോടെ സക്രിയരായി പ്രവര്‍ത്തിക്കണം.

സമൂഹത്തില്‍ ഇന്നനുഭവപ്പെടുന്ന സാമ്പത്തിക അഴിമതിക്കും ചാരിത്ര്യരാഹിത്യത്തിനും പ്രധാനകാരണം നമ്മുടെ സംസ്‌ക്കാരത്തില്‍ വന്ന അപചയമാണ്. ഇവ തടയാനുള്ള നിയമങ്ങളുണ്ട്. ചിലര്‍ക്കെ ല്ലാം കടുത്ത ശിക്ഷ കിട്ടുന്നുമുണ്ട്. മുകള്‍ത്തട്ടില്‍ ഇതൊക്കെയുണ്ടെങ്കിലും താഴെത്തട്ടില്‍ അഴിമതി വ്യാപകമാണ്. കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നതിനിടെ സത്യസന്ധരായ വ്യക്തികള്‍ പലവിധ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. നിയമങ്ങളേയും വ്യവസ്ഥകളേയും അവഗണിക്കുന്ന നിര്‍ലജ്ജ രും അഹങ്കാരികളുമായ വ്യക്തികള്‍ അവയെല്ലാം ലംഘിച്ചുകൊണ്ട് നിര്‍ബാധം വിലസുന്നു. അഴിമതി യില്ലാതാക്കല്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. പണിയെടുക്കാതെയും അര്‍ഹതയില്ലാതെയും കൂടുതല്‍ സമ്പാദിക്കുകയെന്നുള്ള അത്യാഗ്രഹം മനസ്സില്‍ കുടിയിരിക്കുന്നതാണ് അഴിമതിയുടെ അടിസ്ഥാനകാരണം. സമൂഹത്തിലും വീടുകളിലും എല്ലാ രീതിയിലുമുള്ള ബോധവല്‍ക്കരണത്തിലൂടെയും, നമ്മുടെ ആചരണത്തിലൂടെയും ഈ അവസ്ഥയെ മാറ്റിയെടുക്കണം. ഇത് രാജ്യത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്.

സാമൂഹ്യബോധവല്‍ക്കരണത്തിലും നല്ല ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് സുപ്രധാനമായ ഒരു പങ്കുണ്ട്. ഉദ്വേഗജനകമോ മസാലകലര്‍ത്തിയതോ ആയ വാര്‍ത്തകള്‍ മാത്രം ഉയര്‍ത്തിയുള്ള കച്ചവടമനഃസ്ഥിതിയില്‍നിന്ന് പുറത്തുവന്ന്, ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളും പങ്കുചേരണം. അത് ഈ പ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും.
സാമൂഹികാന്തരീക്ഷം ആരോഗ്യകരമാക്കാന്‍ ചിന്തിക്കുന്നതുപോലെതന്നെ പാരിസ്ഥിതികപ്ര ശ്‌നങ്ങളും ഗൗരവമുള്ള വിഷയമാണ്. മാനവസമൂഹം ഒന്നടങ്കം ഇതിന്റെ നിലനില്‍പ്പിനെക്കുറിച്ച് ചിന്തിച്ച് പരിഹാരത്തിനുവേണ്ടി കൂട്ടായി പരിശ്രമിക്കണം. എല്ലാ രാജ്യങ്ങളുടെയും പാരിസ്ഥിതികനയ ങ്ങളില്‍ ഉചിതവും സമഗ്രവുമായ മാറ്റം വരുത്തുന്നതിലൂടെയേ ഇതു സാധ്യമാകൂ. അത് ഭരണകൂടവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ സാധാരണക്കാരുടെ ദൈനന്ദിനജീവിതത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തുടക്കം കുറിക്കുന്നതും പ്രയോജനകരമായിരിക്കും. ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകര്‍ ചെയ്തുവരുന്നുണ്ട്. അവരുടെ എല്ലാ പരിശ്രമങ്ങളേയും സംയോജിപ്പിച്ച് ‘പര്യാവരണ്‍ ഗതിവിധി’ എന്ന പേരില്‍ സാമൂഹ്യമായ ഒരു പ്രവര്‍ത്തനവും നാം തുടങ്ങിയിട്ടുണ്ട്.

സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും നല്ല പെരുമാറ്റവും രാഷ്ട്രത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ഭക്തിയും ഉണ്ടാക്കുന്നതിനായി കഴിഞ്ഞ ഒമ്പത് ദശകങ്ങളായി രാഷ്ട്രീയ സ്വയംസേവക സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വയംസേവകരുടെ സേവാമനോഭാവത്തേയും സമര്‍പ്പ ണബോധത്തേയും കുറിച്ച് രാജ്യമെമ്പാടും ഇന്ന് വിശ്വാസമുണ്ട്. എന്നാല്‍ സംഘസമ്പര്‍ക്കത്തില്‍ വന്നിട്ടില്ലാത്ത ജനവിഭാഗങ്ങളുടെയിടയില്‍ സംഘത്തെക്കുറിച്ച് അവിശ്വാസം, ഭയം, ശത്രുത എന്നിവ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്. സംഘം ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘത്തെക്കുറിച്ച് അസത്യവും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചരണം, നിരന്ത രമായി നടക്കുന്നുണ്ട്. സ്വയം ഹിന്ദുക്കളെന്നു പറയാത്ത, പ്രത്യേകിച്ചും മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരോട് സംഘത്തിന് ശത്രുതയാണെന്നുള്ളതാണ് ആ പ്രചരണം. അടിസ്ഥാനരഹിതവും വികലവുമായ ആരോപണങ്ങളിലൂടെ ഹിന്ദുസമൂഹം, ഹിന്ദുത്വം എന്നിവയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്മുടെ സമൂഹത്തെ എന്നും ഭിന്നിപ്പിച്ചുനിര്‍ത്തി, അവരുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കുക എന്ന ചിന്തയാണ് ഈ കുതന്ത്രങ്ങളുടെയെല്ലാം പിന്നിലുള്ളത്. മനപ്പൂര്‍വം കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്ക് മാത്രമാണ് ഇതൊന്നും മനസ്സിലാകാത്തത്.

 

ഭാരതം ഹിന്ദുസ്ഥാനമാണ്, ഹിന്ദുരാഷ്ട്രമാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. അത് പ്രഖ്യാപിതവും സുചിന്തിതവും ഉറച്ചതുമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്വം, സാമൂഹികസ്വത്വം, രാഷ്ട്രത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചെല്ലാം സംഘത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഘ ത്തിന്റെ കാഴ്ചപ്പാടില്‍ ഹിന്ദു എന്ന വാക്ക് സ്വയം ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. ഭാരതത്തിലുള്ളവര്‍; ഭാരതീയപൂര്‍വികരുടെ വംശക്കാര്‍; എല്ലാ വൈവിധ്യങ്ങളേയും സ്വീകരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഭാരതത്തിന്റെ വൈഭവത്തിനും ലോകസമാധാനത്തിനും വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുന്ന ഭാരതീയര്‍; അവരെല്ലാവരും ഹിന്ദുക്കളാണ്. അവരുടെ ആരാധനാരീതി, ഭാഷ, ഭക്ഷണരീതി, ജീവിതശൈലി, വാസസ്ഥലം എന്നിവയെല്ലാം പലതായാല്‍പോലും ഇതില്‍ മാറ്റമില്ല (അവര്‍ ഹിന്ദുക്കളാണ്). കഴിവുറ്റ വ്യക്തിയും സമൂഹവും ഭയപ്പെടില്ല. അങ്ങനെയുള്ളവരും സ്വഭാവശുദ്ധിയുള്ളവരും ആരെയും ഭയപ്പെടുത്തുകയുമി ല്ല. അരക്ഷിതാവസ്ഥയില്‍ നിന്നുളവാകുന്ന ഭയംമൂലം ദുര്‍ബലരാണ് മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഘം സമ്പൂര്‍ണഹിന്ദുസമാജത്തേയും ശക്തവും സദ്ഗുണസമ്പന്നവും സന്മനസ്സുള്ളതുമാക്കും. അവര്‍ ആരേയും ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല. മറിച്ച്, ദുര്‍ബലരേയും ഭയപ്പെടുന്നവരേയും സംരക്ഷിക്കും.

ഹിന്ദു എന്ന വാക്കിനെ ഒരു മതത്തിന്റെ അഥവാ ഒരു സമുദായത്തിന്റെ നാലതിരിനുള്ളില്‍ തള ച്ചിടാനുള്ള പരിശ്രമം ഇംഗ്ലീഷുകാരുടെ കാലം മുതല്‍ത്തന്നെ ഉണ്ടായിരുന്നു. അതിപ്പോഴും നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്. ഈ വാക്കിനെ അംഗീകരിക്കാത്തവരും സമൂഹത്തിലുണ്ട്. അവര്‍ സ്വയം ഭാരതീയര്‍ എന്നുപയോഗിക്കുന്നു. ഭാരതീയശൈലിയുടേയും സംസ്‌ക്കാരത്തിന്റേയും അടിസ്ഥാനത്തി ലുള്ള എല്ലാ നാഗരികതകളേയും ചിലര്‍ ‘ഇന്‍ഡിക്’ എന്ന് വിളിക്കുന്നു. ഭയമോ തെറ്റിദ്ധാരണയോ കാരണം ഹിന്ദു എന്ന വാക്കിന്റെ പര്യായപദങ്ങള്‍ ഉപയാഗിക്കുകയോ അതിനെ നിരാകരിക്കുകയോ ചെയ്യുന്നവരും സംഘത്തിന് സ്വീകാര്യരാണ്. മതം, ആരാധനാരീതി, വാക്ക്, ഭക്ഷണരീതി, ജീവിത ശൈലി, വാസസ്ഥലം, സംസ്ഥാനം, ഭാഷ എന്നിവയിലെല്ലാം വ്യത്യസ്തയുണ്ടായിരിക്കാം. എന്നാല്‍ സംഘം അതിലാരേയും വേര്‍തിരിച്ചുകാണുന്നില്ല. എല്ലാവരേയും സ്വന്തമെന്നു കരുതിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നമ്മെ ഒന്നാക്കുന്ന എന്റേതെന്ന ഈ ഭാവംതന്നെയാണ് ദേശീയത. അതുത ന്നെയാണ് ഹിന്ദുത്വവും. ഈ പുരാതനരാഷ്ട്രത്തെ കാലത്തിനൊത്ത രീതിയില്‍ പരമവൈഭവത്തിലെത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ രാഷ്ട്രത്തിന്റെ ധര്‍മ്മത്തേയും സംസ്‌ക്കാരത്തേയും സംരക്ഷിക്കുകയും പുരോഗതിയിലേയ്ക്ക് നയിക്കുകയുമാണ് ഈ മമതാഭാവത്തിന്റെ കേന്ദ്രബിന്ദുവും വിശാലമായ ലക്ഷ്യവും.

ലോകത്തിനെന്നും ഭാരതത്തിന്റെ ആവശ്യമുണ്ട്. സ്വസംസ്‌ക്കാരത്തിന്റേയും സ്വഭാവത്തിന്റേയും ശക്തമായ അടിത്തറയില്‍ത്തന്നെ ഭാരതം നിലകൊള്ളണം. രാഷ്ട്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അഭിമാനവുമുണ്ടാകണം. അതിലൂടെ സമൂഹത്തില്‍ സൗഹാര്‍ദ്ദവും സദാചാരവും സമരസതയും ശക്തമാക്കണം. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം സംഘസ്വയംസേവകരുടെ പങ്ക് മഹത്വമേറിയതാണ്, തുടര്‍ന്നും അതപ്രകാരമായിരിക്കും. ഇത്തരത്തിലുള്ള നിരവധി പദ്ധതികളുടെ വിജയത്തിനായി സ്വയംസേവകര്‍ പ്രവര്‍ത്തനനിരതരാണ്. കാലത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ച് ഓരോ സ്വയംസേവകനും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഈ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം മറ്റേതെങ്കിലും വ്യക്തിക്കോ സംഘടനയ്‌ക്കോ വിട്ടുകൊടുത്ത് ഒരു കാഴ്ചക്കാരനായി ദൂരെ മാറിനില്‍ക്കുന്ന സ്വഭാവം ഉപേക്ഷിച്ച്, സ്വയം ഏറ്റെടുക്കുമ്പോഴാണ് അതു പൂര്‍ണ്ണമാകുന്നത്. രാഷ്ട്രത്തിന്റെ പുരോഗതി, സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, പ്രതിസന്ധികളെ മറികടക്കല്‍ എന്നിവ കരാറുകൊടുത്ത് ചെയ്യിക്കാന്‍ സാധ്യമല്ല. തീര്‍ച്ചയായും കാലാകാലങ്ങളില്‍ ആരെങ്കിലും ഇതിന് നേതൃത്വം നല്‍കാനുണ്ടാകും. എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടും, നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പരിശ്രമവും, തകര്‍ക്കാനാകാത്ത ഐക്യവുമുള്ള ഒരു ഉണര്‍ന്ന സമൂഹം വജ്രശക്തിയായി സ്വയം ഇതിനായി പരിശ്രമിക്കുമ്പോള്‍ മാത്രമേ സമ്പൂര്‍ണവും ശാശ്വതവുമായ വിജയം കൈവരിക്കാനാകൂ.
സമൂഹത്തില്‍ ഈ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിവുള്ള പ്രവര്‍ത്തകരെ തയ്യാറാക്കുകയാണ് സംഘം ചെയ്യുന്നത്. അവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന് പ്രാപ്തമാണ്. നമ്മെയും നമ്മുടെ കുടുംബത്തേയും രാഷ്ട്രത്തേയും ലോകത്തെത്തന്നെയും സന്തുഷ്ടരും സംതൃപ്തരുമാക്കാനുള്ള ശ്രേഷ്ഠമാര്‍ഗം ഇതു മാത്രമാണ് എന്ന് ഈ കാര്യകര്‍ത്താക്കള്‍ ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കാലഘട്ടത്തിന്റെ ഈ ആവശ്യം അനുഭവത്തിലൂടെ വേണ്ടവണ്ണം മനസ്സിലാക്കി, ശ്രേഷ്ഠവും പവിത്രവുമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നിങ്ങളേവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

യുഗപരിവര്‍ത്തന് കീ ബേളാ മെ, ഹമ് സബ് മില്കര്‍ സാഥ് ചലേ
ദേശധര്‍മ്മ് കീ രക്ഷാ കേ ഹിത്, സഹ്‌തേ സബ് ആഘാത് ചലേ
മില്കര്‍ സാഥ് ചലേ മില്കര്‍ സാഥ് ചലേ
(യുഗപരിവര്‍ത്തനകാലമണഞ്ഞു നമ്മള്‍ക്കൊന്നായ് മുന്നേറാം
രാഷ്ട്രധര്‍മ്മം രക്ഷിക്കാനായ് എതിര്‍പ്പുകളേല്‍ക്കാം മുന്നേറാം
ഒന്നിച്ചൊന്നായ് മുന്നേറാം ഒന്നിച്ചൊന്നായ് മുന്നേറാം.)

ഭാരത് മാതാ കീ ജയ്.

 

ShareTweetSendShareShare

Latest from this Category

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

രാഷ്ട്രം ശക്തമാകാന്‍ സമാജത്തിലെ പുഴുക്കുത്തുകള്‍ നീക്കണം: എ.ഗോപാലകൃഷ്ണന്‍

പൊളിറ്റിക്കൽ ഇസ്ലാമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ആർ. സഞ്ജയൻ

സോന്‍ഭദ്രയിലെ വനവാസി ഊരില്‍ അക്ഷയ് കന്യാദാനം

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പുണ്യംട്രസ്റ്റിൻ്റെ വാനപ്രസ്ഥ കേന്ദ്രത്തിൻ്റെ പുതിയ മന്ദിരം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു

Load More

Discussion about this post

Latest News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Minorities in Bangladesh must be protected: Acharya Sivaswaroopananda Swamikal

Hunt Against Minorities in Bangladesh: A Dangerous Signal for India’s Hindu Community : J. Nandakumar

Delhi Hindu Sikh Global Forum protests in front of the Canadian Embassy against temple violence in Canada

Resistance is Compulsory; Munambam Stands in Solidarity with the Protest, Scrap the Waqf Act

Load More

Latest Malayalam News

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies