കോഴിക്കോട്: ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കേസരി വാരിക സംഘടിപ്പിക്കുന്ന അമൃതശതം വ്യാഖ്യാനമാല-പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 5.30ന് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
‘സംഘസ്ഥാപനത്തിന്റെ ചരിത്ര പശ്ചാത്തലം’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക അക്കാദമിക രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഏഴിന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭഗവത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ആഗസ്ത് 26ന് ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാം മാധവ്, സപ്തംബര്‍ 10ന് പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദസപ്രേ, സപ്തംബര്‍ 17ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ്പരാണ്ഡെ, ഒക്‌ടോബര്‍ ഒന്നിന് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ സുനില സോവനി, ഒക്‌ടോബര്‍ 29ന് പാഞ്ചജന്യ മുന്‍ ചീഫ് എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍വിജയ്, നവംബര്‍ അഞ്ചിന് സംസ്‌കാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലേ, നവംബര്‍ 12ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, നവംബര്‍ 19ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രത്തന്‍ ശ്രദ്ധ, നവംബര്‍ 26ന് ജെഎന്‍യു സര്‍വകലാശാല ചരിത്രവിഭാഗത്തിലെ ഡോ. ഹീരാമന്‍ തിവാരി, ഡിസംബര്‍ ഒമ്പതിന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാര്‍, ഡിസംബര്‍ 14ന് സാമാജിക സമരസത അഖിലഭാരതീയ സഹസംയോജക് രവീന്ദ്ര കിര്‍കോളെ എന്നിവര്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെകളുടെ തത്സമയ സംപ്രേഷണം വിശ്വ സംവാദ കേന്ദ്രത്തിന്റെ (വിഎസ്കെ) യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.
ലൈവ് കാണാൻ..
Discussion about this post