ഗണേശോത്സവ സംഘാടകസമിതി ചെട്ടികുളങ്ങരയുടെ നേതൃത്വത്തിൽ 17 ആം തീയതി മുതൽ 20ആം തീയതി വരെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നടന്ന ഗണേശോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് സമാപന സഭയും ,വിഗ്രഹനിമഞ്ജന ഘോഷയാത്രയും അരങ്ങേറി.
3 ദിവസത്തോളം ഗണപതി ഹോമം ,അഖണ്ഡനാമജപം ,ആദരസഭ ,ആധ്യാത്മിക പ്രഭാഷണം എന്നീ രീതിയിൽ വർണാഭമായി നടന്ന ചടങ്ങുകൾക്ക് സമാപനം കുറിച്ച് സ്വാഗതസംഘം അധ്യക്ഷൻ ഡോ .ശങ്കരൻ രവീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങിന്റെ ഉത്ഘാടനം വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ നിർവഹിച്ചു .അസൂരിക ശക്തികൾക്ക് താക്കീത് നല്കികൊണ്ട് ഹൈന്ദവ സമാജം ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത് സംസ്ഥാന ജന.സെക്രട്ടറി ശ്രീ .വി .ആർ .രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി .സ്വാമി നിജാനന്ദ തീർത്ഥപാദർ ,ശ്രീ .കരിമ്പിൻപുഴ മുരളി ,ഗോപൻ ഗോകുലം ,വി .അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ ഗണേശവിഗ്രഹഘോഷയാത്രയ്ക്ക് നേത്രത്വം നൽകി മുൻനിരയിൽ അണിചേർന്നു . ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച യാത്ര, മാവേലിക്കര ,തെക്കേക്കര മണ്ഡലങ്ങളുടെ യാത്രയുമായി സംഗമിച്ചു കണ്ടിയൂർ ആറാട്ട് കടവിൽ വിഗ്രഹ നിമഞ്ജനം നടന്നു.
Discussion about this post