ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കൂട്ടാളികള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡുകള്‍. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ദല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ അമ്പതിലേറെ സ്ഥലങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരരുമായും അനുയായികളുമായും ബന്ധപ്പെട്ടവരുടെയും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് തെരച്ചില്‍.
ആറ് ലോറന്‍സ്, ബാംബിഹ, അര്‍ഷ് ഭല്ല ഗ്യാങ്ങുകളുടെ കേന്ദ്രങ്ങളിലാണ് ആറ് സംസ്ഥാനങ്ങളിലായി പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ 30 കേന്ദ്രങ്ങളിലും രാജസ്ഥാനില്‍ പതിമൂന്നിടത്തും ഹരിയാനയില്‍ നാല്, ഉത്തരാഖണ്ഡില്‍ രണ്ട്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് പരിശോധന. പഞ്ചാബില്‍ ഉദ്ധം സിങ് നഗറിലെ ബാജ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗണ്‍ഹൗസില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഗണ്‍ ഹൗസിലെ ആയുധങ്ങള്‍ എന്‍ഐഎ പരിശോധിച്ചുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ ക്ലെമന്റൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലും സംഘം റെയ്ഡ് നടത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഡിലും രാജിയസറിലും പരിശോധന നടത്തി. സൂറത്ത്ഗഡിലെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.കാനഡ കേന്ദ്രമാക്കിയ ഭീകരസംഘ ശൃംഖലയുമായി ബന്ധമുള്ള 43 വ്യക്തികളുടെ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരുന്നു. അവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ എന്‍ഐഎ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബിസിനസ് പങ്കാളികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി, ജസ്ദീപ് സിങ്, കാല ജാതേരി എന്ന സന്ദീപ്, വീരേന്ദര്‍ പ്രതാപ് എന്ന കാല റാണ, ജോഗീന്ദര്‍ സിങ് എന്നിവരുടെ ചിത്രങ്ങളും എന്‍ഐഎ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ ഉടമസ്ഥതയില്‍ ചണ്ഡീഗഡിലും അമൃത്സറിലുമുള്ള സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടുകെട്ടിയിരുന്നു.
Discussion about this post