കുന്നംകുളം: പാലക്കാടന്‍ കാറ്റ് കുന്നംകുളത്തും ആഞ്ഞുവീശി. തുടര്‍ച്ചയായ മൂന്നാം തവണയും പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റോടെയാണ് ഹാട്രിക് കിരീധാരണം. 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 168 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനം സ്വന്തമാക്കി. 10 സ്വര്‍ണവും ഏഴു വെള്ളിയും 12 വെങ്കലവുമടക്കം 95 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാമത്. നാലാമതുള്ള മുന്‍ ചാമ്പ്യന്മാരായ എറണാകുളത്തിന് 12 സ്വര്‍ണവും ഏഴു വീതം വെള്ളിയും വെങ്കലവുമടക്കം 88 പോ
യിന്റാണുള്ളത്.
മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ്സും വിജയം ആവര്‍ത്തിച്ചു. ഇത്തണവയും അ
വര്‍ ഏറ്റവും മികച്ച സ്‌കൂളായി. അഞ്ച് സ്വര്‍ണവും ഏഴു വെള്ളിയും പതിനൊന്നു വെങ്കലവുമടക്കം 57 പോയിന്റുമായാണ് ഐഡിയല്‍ ബെസ്റ്റ് സ്‌കൂള്‍ കിരീടം നിലനിര്‍ത്തിയത്. ഏഴു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 46 പോയിന്റുമായി കോതമംഗലം മാര്‍ ബേസിലാണ് രണ്ടാമത്. പാലക്കാട് കല്ലടി എച്ച്എസ് ആറ് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 43 പോയിന്റുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസിലും ഷോട്ട്പുട്ടിലും റിക്കാര്‍ഡ് സ്വര്‍ണം സ്വന്തമാക്കി കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സര്‍വന്‍ മീറ്റിന്റെ താരമായി. രണ്ട് ഇനങ്ങളിലും റിക്കാര്‍ഡോടെ പൊന്നണിഞ്ഞ ഏകതാരമാണ് സര്‍വന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട് ജിഎച്ച്എസ്എസിലെ ബിജോയ്യും ഇന്നലെ റിക്കാര്‍ഡിന് അവകാശിയായി.
Discussion about this post