ചോറ്റാനിക്കര: രാഷ്ട്രീയ സ്വയസേവക സംഘം ചോറ്റാനിക്കര നഗരത്തിന്റെ വിജയദശമി പരിപാടി ശാസ്‌താംമുകൾ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ നടന്നു. മുൻ നാവിക സേന ചീഫ് പെറ്റി ഓഫീസർ ശ്രി എൻ വിമൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എറണാകുളം വിഭാഗ് പ്രചാർ പ്രമുഖ് ശ്രീ പി ജി സജീവ് സംസാരിച്ചു.
പണ്ടൊക്കെ ഭാരതത്തിനു പുറത്തുപോകുമ്പോൾ വിദേശികൾ നമ്മെ അല്പം പുച്ഛത്തോടുകൂടിയാണ് കണ്ടിരുന്നത്. അല്പം ലജ്ജയോടെയാണ് ഇന്ത്യക്കാർ എന്ന് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ ഭാരതീയരും ഇന്ന് വിദേശത്തു അഭിമാനത്തോടെ നാം ഭാരതീയരാണെന്നു പറയുന്നു. ഓരോ സൈനികനും അഭിമാനത്തോടെ ജോലിചെയ്യാൻ കഴിയുന്ന അവസ്ഥ ഇന്നുണ്ട്. സൈനികന്റെ മൊറാലിറ്റി ഉയർന്നിരിക്കുന്നു. അധ്യക്ഷഭാഷണം നടത്തിക്കൊണ്ടു ശ്രീ എൻ വിമൽകുമാർ പറഞ്ഞു.
അനേകായിരം വര്ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും ആക്രമിക്കാൻ വന്ന വിദേശികളെ തുരത്തിയോടിച്ചതാണാ പാരമ്പര്യമെന്നും ബൗദ്ധിക്കിൽ ശ്രീ പി ജി സജീവ് പറഞ്ഞു. എന്നിരുന്നാലും വർഷങ്ങൾ നീണ്ട വിദേശാക്രമണങ്ങൾ പതിയെ ഭാരതത്തെയും വിദേശഭരണത്തിൻ കീഴിലാക്കി.അന്നുമുതൽ തന്നെ സ്വാതന്ത്ര്യസമരങ്ങളും തുടങ്ങി. ആയിരത്താണ്ടുകൾ നീണ്ടുനിന്ന സ്വാതന്ത്ര്യസമരം. എല്ലാ വിഭാഗം ജനങ്ങളും ഇതിനുപിന്നിൽ അണിനിരന്നു. സന്യാസിമാരും, നാട്ടുരാജാക്കന്മാരും, സ്ത്രീകളും, വനവാസികളും കുട്ടികളും തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ സമരത്തിൽ പങ്കെടുത്തു.ഇവരുടെയെല്ലാം പ്രവർത്തനഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വന്തം സ്വത്വം നഷ്ടപ്പെടുത്തിയതാണ് നമ്മുടെ പരാജയകാരണമെന്നു തിരിച്ചറിഞ്ഞ ഡോക്ടര്ജി പരിഹാരമായി സംഘത്തിനു രൂപം നൽകി. സംഘസ്ഥാപനം മുതൽ പതിനഞ്ചുവര്ഷം നീണ്ടുനിന്ന തപസ്സിന്റെ ഫലമായി രൂപപ്പെടുത്തിയെടുത്ത പദ്ധതിയിലൂടെയാണ് സംഘം ചരിക്കുന്നത്. സനാതനധർമമാണ് ഇതിനടിസ്ഥാനം. വിവേചനമില്ലാത്ത ലോകമാണ് സംഘം ലക്‌ഷ്യം വക്കുന്നത്. അതിനുവേണ്ടിയുള്ള നിതാന്തപരിശ്രമത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ പുതിയകാര്യവിഭാഗുകളായ ഗതിവിധികൾ. ഇങ്ങനെയാണ് ഭാരതം വിശ്വഗുരു സ്ഥാനത്തേക്ക് ഉയരുന്നത്.
Discussion about this post