രാഷ്ട്ര സേവിക സമിതി പാലക്കാട് ജില്ല വിജയദശമി മഹോത്സവം ആഘോഷിച്ചു. തിരുനെല്ലായി ഗ്രാമത്തിൽ വച്ച് നടന്ന ആഘോഷം പ്രൊഫസർ ഡോ. സൗദാമിനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
രാഷ്ട്ര സേവിക സമിതി പാലക്കാട് ജില്ല സഞ്ചാലികയായ നീലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ ടീച്ചേഴ്സ് യൂണിയൻ പാലക്കാട് ജില്ല വനിത കൺവീനർ ശ്രീമതി തങ്കമണി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വിജയദശമി മഹോത്സവത്തിന്റെ ചരിത്രവും, ആത്മീയതയും ഇന്നത്തെ സമൂഹത്തിൽ അതുണ്ടാക്കുന്ന അലയൊലികളെക്കുറിച്ചും അവർ പറഞ്ഞു.
പുരോഗമന വാദത്തിന്റെയും, ആധുനികതയുടെയും പേര് പറഞ്ഞ് നമ്മുടെ സംസ്കാരത്തെയും, ധർമ്മത്തെയും മറന്നുകൊണ്ടോ,
അവഗണിച്ചുകൊണ്ടോ അല്ലെങ്കിൽ അറിവില്ലായ്മകൊണ്ടോ വഴിതെറ്റിപ്പോകുന്ന നമ്മുടെ യുവത്വത്തിന് നേർവഴി കാട്ടുന്നതിനും, അതിലൂടെ രാഷ്ട്ര പുരോഗതിക്കും രാഷ്ട്ര സേവിക സമിതി പ്രതിജ്ഞാബദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഉത്സവത്തിൽ ശ്രീമതി ലാലിനി സ്വാഗതം പറഞ്ഞു . സ്നേഹ നന്ദി രേഖപ്പെടുത്തി.















![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post