VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാംസ്‌കാരിക ഭീകരതയെ തടുക്കാന്‍ ദുര്‍ഗയെ പുനരാവാഹിക്കണം: ജെ.നന്ദകുമാര്‍

VSK Desk by VSK Desk
25 October, 2023
in കേരളം
ShareTweetSendTelegram

കോഴിക്കോട്: കേരളത്തില്‍ സാംസ്‌കാരിക ഭീകരവാദികള്‍ സാംസ്‌കാരിക ആക്രമണം ശക്തിപ്പെടുത്തുകയാണെന്നും കേരളത്തെക്കുറിച്ചു തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. കേരളത്തിന്റെ ഭാവിക്കായി ദുര്‍ഗയെ പുനരാവാഹിക്കണമെന്ന് കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗോത്സവം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷ പ്രമുഖ ചലച്ചിത്ര താരം വിധുബാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഹരിലാല്‍ ബി. മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേസരി നവരാത്രി സർഗ്ഗോത്സവത്തിൻ്റെ സാംസ്കാരിക സമ്മേളനത്തിൽ ദേശീയ പ്രജ്ഞാ പ്രവാഹ് സംയോജകൻ ശ്രീ.ജെ.നന്ദകുമാർജി പ്രഭാഷണം നടത്തുന്നു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/0rfWzRn3gf

— VISHWA SAMVAD KENDRAM (@vskkerala) October 24, 2023

ഒരു കോടിയോളം ചെലവിട്ടു ടൂറിസംവകുപ്പ് സജ്ജമാക്കുന്ന വെബ്‌സൈറ്റില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒരു കാര്യം കേരളത്തിലെ ഇസ്ലാമിക പാരമ്പര്യമാണ്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതേക്കുറിച്ച് അറിവു ലഭിക്കാനാണ് ഈ ഉള്ളടക്കമെന്നാണു വിശദീകരണം. അറേബ്യയിലും കേരളത്തിലും ഒരേകാലത്താണ് മുസ്ലിംകള്‍ ഉണ്ടായതെന്നു പ്രചരിപ്പിക്കുന്നു. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടും മറ്റും വ്യാജചരിത്രം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു.

കലകളെ മതേതരമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും നന്ദകുമാര്‍ ആരോപിച്ചു. കൊട്ടിയൂരിലും കടലായിയിലും സൗപര്‍ണികയിലുമൊക്കെയായി ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ചാണു കേരളീയ കലകള്‍ വികസിച്ചത് എന്ന വസ്തുത മറച്ചുപിടിക്കുകയാണ്. വേദിയില്‍നിന്നുള്ള ഏകപക്ഷീയ പ്രകടനമല്ല ഭാരതീയ കലകള്‍. ആസ്വാദകന്‍ അവന്റെ പങ്കു നല്‍കുക കൂടി ചെയ്യുമ്പോഴാണ് ഇവിടെ കലാപ്രകടനങ്ങള്‍ അര്‍ഥവത്താകുന്നത്. ഇത്തരം മികവുകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നില്ല.

സനാതന സംസ്‌കൃതിയെ ചോദ്യംചെയ്യുന്നതു തിരിച്ചറിഞ്ഞ് നമ്മുടെ സാംസ്‌കാരികത്തനിമ എന്താണെന്നു ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതിനായി ദുര്‍ഗയെ പുനരാവാഹിക്കേണ്ടിയിരിക്കുന്നു എന്ന് ജെ.നന്ദകുമാര്‍ ഓര്‍മിപ്പിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രഫ. ഹരിലാല്‍ ബി. മേനോന്‍, പദ്ധതി എങ്ങനെ ഗോവയില്‍ ഫലപ്രദമായി നടപ്പാക്കിയെന്നു വിശദീകരിച്ചു. ബഹുഭാഷാ പഠന പദ്ധതിയും തുടര്‍വിദ്യാഭ്യാസ പദ്ധതിയും ഇന്നത്തെ ലോകത്തില്‍ അനിവാര്യമാണെന്നും അതിനുള്ള അനന്ത സാധ്യതകള്‍ പുതിയ വിദ്യാഭ്യാസ നയം തുറന്നിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു സ്വാഗതവും ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

Share29TweetSendShareShare

Latest from this Category

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies