VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മഹാകവി അക്കിത്തത്തിനെ അപമാനിച്ച് കേരള സര്‍ക്കാര്‍.

VSK Desk by VSK Desk
10 January, 2020
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയിലൂടെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ അപമാനിച്ച് കേരള സര്‍ക്കാര്‍. കമ്മ്യൂണിസ്റ്റ് ഇതര നിലപാടുകള്‍ എടുക്കുന്നവരെ അപമാനിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുക എന്ന നയമാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്ന് എഴുത്തുകാര്‍ ആരോപിച്ചു. അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത്. വിജ്ഞാന കൈരളിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റര്‍ സി. അശോകന്റെ മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോള്‍ എന്ന ലേഖനത്തിലാണ് അപമാനകരമായ പരാമര്‍ശങ്ങള്‍. അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും പില്‍ക്കാലത്തെ നിലപാടുകളെയും വിമര്‍ശിക്കുന്ന ലേഖനത്തിലാണ് സംഘപരിവാര്‍ പ്രത്യയശാസ്ത്ര അനുകുല നിലപാടുകളും പുരസ്‌കാര നേട്ടവും തമ്മില്‍ ബന്ധപ്പെടുത്തുന്നത്. അക്കിത്തത്തിന് ജ്ഞാനപീഠം നേട്ടം മലയാളത്തിന് അഭിമാനകരം തന്നെയാണ്. അദ്ദേഹം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ലെന്ന് വ്യക്തമാക്കിയാണ് ലേഖനം ആരംഭിക്കുന്നത്. പിന്നാലെ അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന വിഖ്യാത കവിതയിലെ പുരോഗമന ആശയമുള്ള വരികള്‍ പില്‍ക്കാലത്തെ കവിയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയാണെന്നാണ് ആരോപണം. വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം എന്ന കവിയുടെ വരികള്‍ പിന്നീട് വിരോധാഭാസമായി. ഹിന്ദുത്വ ഫാസിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച് അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഭേദം തമസാണെന്ന് കവിത പ്രഖ്യാപിക്കുന്നതായാണ് എഡിറ്റര്‍ അശോകന് മനസിലാകുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് അങ്ങനെയൊരു കൃതി രചിക്കുക സാധ്യമല്ല. ആ കൃതി നാളിതുവരെ പ്രവര്‍ത്തിച്ചുവരുന്നത് ജീവിച്ചിരിക്കുന്ന അക്കിത്തത്തിന്റെ ഹിന്ദുത്വ നിലപാടുകളെ പിളര്‍ത്തിക്കൊണ്ടാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. സാംസ്‌കാരിക ദേശീയത എന്ന പേരില്‍ പഴയ പൗരോഹിത്യ സംസ്‌കാരമായ ബ്രാഹ്മണ്യത്തിന്റെ യാഗങ്ങളെയും യജ്ഞങ്ങളെയും മലയാളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം നേതൃതം നല്‍കി. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെയും ഹൈന്ദവ യാഥാസ്ഥിക വീക്ഷണങ്ങളെയും അക്കിത്തം പിന്തുണയ്ക്കുകയാണ് ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഈ സാഹചര്യങ്ങളില്‍ എല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വന്നു നില്‍ക്കുകയാണെന്നും ലേഖനം അവകാശപ്പെടുന്നു. ഇത് കേരള സര്‍ക്കാരിന്റെ നിലപാടുതന്നെയാണെന്നാണ് നിഷ്പക്ഷവാദികളായ എഴുത്തുകാരുടെ അഭിപ്രായം. കാവ്യകേരളത്തിന് അഭൗമമായ അനുഭൂതികള്‍ സമ്മാനിക്കുന്ന അനിതരസാധാരണമായ എഴുത്തുകളിലൂടെ എന്നും സാഹിത്യലോകത്തെ അമ്പരിച്ച കവിയാണ് അക്കിത്തം. പൊള്ളയായ കമ്മ്യൂണിസ്റ്റ് തത്വസിദ്ധാന്തങ്ങളുടെ ക്ഷണികമായ നിലനില്‍പിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇത് മനസില്‍ത്തട്ടുമ്പോള്‍ എതിര്‍ക്കാനാവാതെ കുറ്റം കണ്ടുപിടിക്കാന്‍ മാത്രം കഴിവുള്ള കമ്മ്യൂണിസ്റ്റുകാരന്റെ വികാരമാണ് ലേഖനത്തിലൂടെ സര്‍ക്കാര്‍ കേരളത്തെ അറിയിക്കുന്നതെന്നും സഹൃദയര്‍ ആരോപിക്കുന്നു.

Tags: #mahakavi#jñānapīṭhaṁ
ShareTweetSendShareShare

Latest from this Category

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies