VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

VSK Desk by VSK Desk
13 August, 2026
in ഭാരതം
Share
Tweet
SendTelegram

രാജ്ഗഢ്(മധ്യപ്രദേശ്): ഗ്രാമോത്സവത്തോടെ ഝീരി വികാസത്തിന്റെ പുതിയ പടവിലേക്ക്. നേരത്തെതന്നെ സംസ്‌കൃത ഗ്രാമമെന്ന പേരില്‍ ഇടംപിടിച്ച ഝീരിയെ മൂന്ന് ദിവസത്തെ ഗ്രാമോത്സവത്തിനൊടുവില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി(ഭയ്യാജി)യാണ് വികാസഗ്രാമമായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസം അവിടെ തങ്ങിയ ഭയ്യാജിയെ  ഗ്രാമീണര്‍ സംസ്‌കൃത ഭാഷയിലാണ് അഭിവാദ്യം ചെയ്ത്. സ്ത്രീകള്‍, യുവാക്കള്‍, ഗ്രാമ വികസന സമിതി പ്രവര്‍ത്തകര്‍ എന്നിവരുമായി അദ്ദേഹം സംഭാഷണം നടത്തി.  ഗ്രാമത്തിന്റെ സമഗ്രവികസനം, കുടുംബമൂല്യങ്ങള്‍, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക ഐക്യം, സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

കുട്ടികളെ സംസ്‌കാരസമ്പന്നരും ദേശസ്‌നേഹികളുമായി വളര്‍ത്താന്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം കുടുംബമാണ്. അവിടെ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇന്നത്തെ യുവസമൂഹത്തിന് കരുത്തുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, കൃഷി, ബഹിരാകാശം, സുരക്ഷ, കായികം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും യുവാക്കള്‍ ആഗോളതലത്തില്‍ രാഷ്ട്രത്തിന്റെ പതാക ഉയര്‍ത്തി. യുവാക്കളില്‍ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തബോധം ഉണര്‍ത്തേണ്ടത് അനിവാര്യമാണ്. ഭാരതത്തെ അറിയുക, ഭാരതത്തെ വിശ്വസിക്കുക, ഭാരതത്തെ നിര്‍മ്മിക്കുക, ഭാരതത്തിന്റേതായിരിക്കുക എന്ന മനോഭാവം ജീവിതത്തില്‍ സ്വീകരിക്കാന്‍ യുവസമൂഹം തയാറാകണം, അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സത്ത ഗ്രാമങ്ങളിലാണ്. അതുകൊണ്ടുതന്നെ ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറയാണ്. കുടുംബാധിഷ്ഠിതവും, സംസ്‌കാരാധിഷ്ഠിതവും, വിദ്യാഭ്യാസപരവും പരിസ്ഥിതി സൗഹൃദപരവുമായ ഗ്രാമങ്ങള്‍ വികസിക്കണം, ഭയ്യാജി പറഞ്ഞു. ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചുകൊണ്ടേ ഗ്രാമവികാസം പൂര്‍ത്തിയാകൂ. നമ്മുടെ എല്ലാ ഗ്രാമങ്ങള്‍ക്കും ഭാരതീയമായ തനിമയുണ്ട്. തര്‍ക്കം, മാലിന്യം, മയക്കുമരുന്ന്, വിവേചനം എന്നീ തിന്മകളില്‍ നിന്ന് ഗ്രാമങ്ങളെ മോചിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിവേചനരഹിതമായ ഗ്രാമവും സമൂഹവും കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. നാമെല്ലാവരും ഭാരതീയരാണെന്ന ഐക്യബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതമാതാവ് ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയരുന്നതെന്ന് ഭയ്യാജി പറഞ്ഞു. 

Share
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies