ന്യൂദൽഹി: ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തിലെത്തി. വിജയവാർത്ത അ റിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുല്യ നേട്ടത്തിൽ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അർപ്പണബോധത്തിന്റെ ഫലമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ആശംസിച്ചു.
അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് ലഗ്രാഞ്ച് പോയിന്റില്‍ നിന്നു കൊണ്ട് ആദിത്യ എല്‍1 എന്ന ഇന്ത്യന്‍ ബഹിരാകാശ പേടകം സൂര്യനെ നേര്‍ക്കുനേര്‍ കണ്ടുകൊണ്ടിരിക്കും. 2023 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം സെപ്റ്റംബര്‍ 19 നാണ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്. 125 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര.
Discussion about this post