ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ചു ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ടു സേവാഭാരതി തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച കുടിവെള്ളം (ബോട്ടിൽ വെള്ളം ), പായ്ക്കറ്റ് ഭക്ഷണം, അരി, പയർ, പഞ്ചസാര, എണ്ണ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, ബിസ്ക്കറ്റ്, റസ്ക് എന്നിവ ശബരിമല തീർത്ഥാടകർക്കായി പ്രധാന ഇടത്താവളങ്ങളായ എരുമേലി, വടശ്ശേരിക്കര (കൂനങ്കര ) തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു. ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസ്, തൃശ്ശൂരിൽ നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങളുമായി എരുമേലിക്കുള്ള വാഹനം മുതിർന്ന പ്രചാരകൻ വിശ്വൻ പാപ്പ ഫ്ലഗ്‌ഓഫ് ചെയ്തു. തിരുവനന്തപരത്തുനിന്നുള്ള വാഹനം അഗസ്ത്യർ കൂടം പാരമ്പര്യ പൂജയനുഷ്ഠാവും, നാട്ടുവൈദ്യനുമായ ശ്രീ. ഭഗവാൻ കാണി ഫ്ലാഗ് ഓഫ് ചെയ്തു. എരുമേലി , വടശ്ശേരിക്കര എന്നീ കേന്ദ്രങ്ങൾ സംഭരണ കേന്ദ്രങ്ങളാക്കി, പമ്പ വരെയുള്ള തീർത്ഥാടകർക്ക് വഴിയിലും , ഇടത്താവളങ്ങളിലും സേവനം ചെയ്യുക എന്നതാണ് സേവാഭാരതി ഉദ്ദേശ്യം വയ്ക്കുന്നത്, ഇതിനായി സമീപ ജില്ലകളിൽ നിന്നുള്ള സേവ പ്രവർത്തകർ വളന്റിയേഴ്‌സ് ആയി എത്തിച്ചേരുന്നുണ്ട്.
Discussion about this post