മണാറശാല ഉമാദേവി അന്തർജനത്തിന്റെ ഓർമ്മയ്ക്ക് ആർ.എസ്.എസ്. അഖില ഭാരത കാര്യകാരി മണ്ഡലിൽ അവതരിപ്പിച്ച അനുശോചന സന്ദേശം മണ്ണാറശാലാ കുടുംബത്തിന് കൈമാറി.
ആഗസ്റ്റിലായിരുന്നു അമ്മയുടെ സമാധി. ഗുജറാത്തിലെ ഭുജിൽ നവംബർ 5 മുതൽ എഴുവരെയാണ് കാര്യകാരി മണ്ഡൽ നടന്നത്. ഭാരതത്തിലെ ആത്മീയാചാര്യർ,വിശിഷ്ടരായ വ്യക്തികൾ അന്തരിച്ചാൽ, പ്രതിനിധി സഭ അനുശോചനം രേഖപ്പെടുത്തും.
ആർ.എസ്.എസ്. സർസംഘചാലകിന്റെ കൈയ്യോപ്പോട് കൂടിയ സന്ദേശം ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹന ചന്ദ്രൻ, മുതിർന്ന പ്രചാരക് എ.എം.കൃഷ്ണൻ എന്നിവരിവരിൽ നിന്ന് മണ്ണാറശാല കുടുംബത്തിലെ എൻ.ജയദേവൻ ഏറ്റുവാങ്ങി. കുടുംബാംഗം കിരൺ വി.ഗോവിന്ദ്,ജില്ലാ സംഘചാലക് ഡി. ദിലീപ്, ഖണ്ഡ് സംഘചാലക് ഡി.ദാമോദരൻ പോറ്റി, ജില്ലാ കാര്യവാഹ് സി.ജെ.മധുപ്രസാദ്, ഖണ്ഡ് കാര്യവാഹ് ആർ. ഹരി കുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post