ആലുവ: സക്ഷമ ആലുവ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ മിത്ര സംഗമവും വിശ്വസേവാഭാരതിയുമായി ചേർന്ന് മുച്ചക്ര വാഹന വിതരണവും നടത്തി. എടത്തല ശ്രീ കുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ദേവി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. സജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എം കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.
UST ചീഫ് വാല്യൂ ഓഫീസർ സുനിൽ ബാലകൃഷ്ണൻ UST പ്രൊജക്റ്റ് പ്രഖ്യാപിക്കുകയും ആദ്യ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. വിശ്വസേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. കെ ജയചന്ദ്രൻ മുച്ചക്ര വാഹനം വിതരണവും സാമ്പത്തിക സഹായവും നൽകി.
ഭിന്നശേഷി കലോത്സവത്തിൽ കാഴ്ച പരിമിതി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ സ്കൂളായ സ്കൂൾ ഫോർ ദി ബ്ലൈൻഡിനെയും വ്യക്തിഗത വിഭാഗത്തിൽ കഥാപ്രസംഗം, ലളിതഗാനം, ബാൻഡ് എന്നീ വിഭാഗത്തിൽ ഒന്നാം സമ്മാനവും സംഘഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ എം. ജെ അഭിഷേകിനേയും, നേത്രദാനം ചെയ്ത സ്വർഗ്ഗീയ തങ്കമണിയമ്മ, സ്വർഗ്ഗീയ മീനാക്ഷിയമ്മ എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുകയും ചെയ്തു.
എടത്തല പഞ്ചായത്തിലെ ആറ് ഗ്രാമ മുഖ്യ ക്ഷേത്രങ്ങളായ ശ്രീ കുഞ്ചാട്ട്കാവ് ഭഗവതി ക്ഷേത്രം എടത്തല, ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം എടത്തല, ശ്രീ മുക്കോട്ടിൽ ക്ഷേത്രം തേവക്കൽ, ശ്രീ കുഴിക്കാട്ട് കാവ് ഭഗവതി ക്ഷേത്രം, കളത്തിൽ ശ്രീരാമ ക്ഷേത്രം, ശ്രീ പൈനാട്ട് ഭഗവതി ക്ഷേത്രം ദിവ്യാംഗ മിത്രമായി
സക്ഷമ താലൂക്ക് പ്രസിഡന്റ് പി.എ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ബാലകൃഷ്ണൻ, സക്ഷമ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ. ആർ മേനോൻ, സ്കൂൾ ഫോർ ദി ബ്ലൈൻഡ് പ്രിൻസിപ്പൽ ജിജി വർഗ്ഗീസ്, എം. കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post