ലഖ്‌നൗ: ഭാരതത്തിലെ ആദ്യത്തെ വാസ്തു അധിഷ്ഠിത ടൗണ്‍ഷിപ് അയോദ്ധ്യയില്‍. ആയിരത്തി ഒരുനൂറ് ഏക്കറില്‍, പാരമ്പര്യ-ആധുനിക ശൈലികള്‍ ഒരുപോലെ ഉപയോഗിച്ചായിരിക്കും നിര്‍മാണം. ന്യൂ അയോദ്ധ്യ എന്നാണ് പേര്. ഇതിനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗോകര്‍ണ് അറിയിച്ചു.
ടൗണ്‍ഷിപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ ചതുരശ്ര മീറ്ററിന് 88,000 രൂപയ്‌ക്ക് ലേലത്തില്‍ വച്ച സ്ഥലം ചതുരശ്ര മീറ്ററിന് 1,08,000 രൂപയ്‌ക്കാണ് വിറ്റുപോയത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനുള്ള സ്ഥലം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. അത് പൂര്‍ത്തിയായ ശേഷമേ പുറമേനിന്നുള്ളവര്‍ക്കുള്ള ലേലം ആരംഭിക്കൂ എന്നും നിതിന്‍ ഗോകര്‍ണ് വ്യക്തമാക്കി.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തെ വ്യവസായ പ്രമുഖരെല്ലാം അയോദ്ധ്യയില്‍ വിവിധ പദ്ധതികള്‍ക്കായി സ്ഥലം വാങ്ങിക്കഴിഞ്ഞു. പ്രധാനമായും ഹോട്ടല്‍, ഹൗസിങ് കോളനികള്‍ക്കുള്ള പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഹോട്ടലിന്റെയടക്കം നിര്‍മാണം ഉടന്‍ ആരംഭിക്കും.
2020 ആഗസ്തില്‍ രാമക്ഷേത്രത്തിനുള്ള സ്ഥലം കണ്ടെത്തിയതു മുതല്‍ 50 ശതമാനം വരെയാണ് അയോദ്ധ്യയില്‍ സ്ഥലത്തിന് വിലകൂടിയത്. രാമക്ഷേത്രം വരുന്നതോടെ അയോദ്ധ്യ ഭാരതത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്നാണ് വിലയിരുത്തല്‍. ഇതും രാജ്യത്തെ വ്യവസായ പ്രമുഖരെ അയോദ്ധ്യയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ദിവസേന 80,000 മുതല്‍ 1,00,000 സന്ദര്‍ശകര്‍ അയോദ്ധ്യയിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post