കൊല്ലം: പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ ചിലങ്ക അണിയാനുള്ള ഭാഗ്യവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനി. ജെ.പി.
ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നത്.
പ്രമുഖ മോഹനിയാട്ട കലാകാരിയായ ദീപ്തി ഓംചേരി നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോദ്ധ്യയില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നത്. ഭാരതിയെ കൂടാതെ മലയാളി വിദ്യാര്‍ഥിനികളായ ഹൃതിക, ഗായത്രി, സേജാള്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
അയോദ്ധ്യയില്‍ മോഹനിയാട്ടം അവതരിപ്പിക്കാനു
ള്ള അറിയിപ്പ് ഈമാസം 14നാണ് ലഭിച്ചത്. നാട്ടിലായിരുന്ന ഭാരതിയെ ദീപ്തി ഓംചേരി ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച ഭാരതിയെ നിരവധി പേര്‍ അഭിനന്ദിച്ചു.
കൊല്ലം അയത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമിയിലെ രാജേന്ദ്രന്റെയും കലാമണ്ഡലം മായരാജേന്ദ്രന്റെയും ശിക്ഷണത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി മോഹനിയാട്ടവും ഭരതനാട്യവും കുച്ചുപ്പിടിയും പഠിക്കുന്നു. 2015ല്‍ സിബിഎസ്‌സി കലാതിലകമായിട്ടുണ്ട്.
ദല്‍ഹിയിലും നിരവധി വേദികളില്‍ മോഹനിയാട്ടവും കഥകും അവതരിപ്പിക്കുകയും യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ വിജയിച്ചിട്ടുമുണ്ട്. തന്റെ കലാജീവിതത്തില്‍ കിട്ടിയ അതുല്യ മൂഹൂര്‍ത്തമാണ് ഭഗവാന്റെ ജന്മഭൂമിയില്‍ ദേവകലയായ മോഹനിയാട്ടം അവതരിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന് ഭാരതി ‘ജന്മഭൂമി’യോട് പറഞ്ഞു ഇന്നലെ ദല്‍ഹിയിയിലേക്ക് യാത്ര തിരിച്ച ഭാരതി. അവിടെ നിന്ന് നര്‍ത്തക സംഘത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകും. കൊല്ലം വാളത്തുംഗല്‍ ജേയാസില്‍ മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ സി. ജയപ്രകാശിന്റെയും ചങ്ങനാശേരി എന്‍എസ്എസ് കോളജ് മലയാളം വിഭാഗം പ്രൊഫ. സ്മിത. ജി. നായരുടെയും മകളാണ് ഭാരതി.
Discussion about this post