തിരുവനന്തപുരം: അയോദ്ധ്യയില്‍ നാളെ ശ്രീരാമ പ്രാണപ്രതിഷ്ഠ നടക്കുന്ന ധന്യ മൂഹൂര്‍ത്തത്തില്‍ കേരളവും നഗര ഗ്രാമ വ്യത്യാസമില്ലാതെ ശ്രീരാമ മന്ത്രങ്ങളാല്‍ മുഖരിതമാകും. സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും. ക്ഷേത്രങ്ങളില്‍ മാതൃ സമിതികളുടെ നേതൃത്വത്തില്‍ രാമായണം വായിക്കും. പ്രത്യേക പൂജകളും ഹോമങ്ങളും വേദ പാരായണവും പുണ്യ സങ്കേതങ്ങളില്‍ ഉണ്ടാകും. മഠങ്ങള്‍ കേന്ദ്രീകരിച്ച് നാമസങ്കീര്‍ത്തനങ്ങളും, നാരായണീയ പാരായണവും, താരകമന്ത്രവും, 108 തവണ ശ്രീരാമന്ത്ര ജപവും നടക്കും. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ആചാര്യന്മാരുടെ നേതൃത്വത്തില്‍ ശ്രീരാമചന്ദ്രന്റെ അവതാരവുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും പ്രാണ പ്രതിഷ്ഠയുടെ സത്സമയ സംപേഷണത്തിന് പ്രത്യേക ഒരുക്കിയിയുണ്ട്. പ്രതിഷ്ഠ കഴിഞ്ഞാല്‍ മധുര പലഹാരങ്ങളും പായസ വിതരണവും. വിവിധ കേന്ദ്രങ്ങളില്‍ കര്‍സേവകരെ ആദരിക്കും.
വൈകുന്നേരം ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിക്കും. നാമ സങ്കീര്‍ത്തനങ്ങളും രാമായണം വായനയുടെ സമാപനവും നടക്കും. ശ്രീരാമക്ഷേത്രങ്ങളിലും ഹനുമദ് ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ പ്രത്യേക പൂജകള്‍ തുടങ്ങും.
Discussion about this post