കരുനാഗപ്പള്ളി: അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. രാവിലെ കാളീക്ഷേത്രത്തിന് മുന്നിൽ മാതാ അമൃതാനന്ദമയി ദേവി ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരെ നമ്മൾ എന്നും ഓർമിക്കണമെന്നും അവരോട് എക്കാലവും നമ്മൾ നന്ദിയുള്ളവരായിരിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി റിപ്പബ്‌ളിക്ദിന സന്ദേശത്തിൽ പറഞ്ഞു. അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ് ഓഫീസർ ഇൻ ചാർജ് വിനോദ് കുമാർ മീണ, മറ്റ് സിആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർ, ആശ്രമത്തിലെ അന്തേവാസികൾ, ബ്രഹ്‌മചാരി, ബ്രഹ്‌മചാരിണിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ദേശീയഗാനാലാപനവും ഉണ്ടായി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം മാതാ അമൃതാനന്ദമയി ദേവി മധുരം വിതരണം ചെയ്തു.
Discussion about this post