തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കെജി മാരാര്‍ ഭവന്റെ പാലുകാച്ചല്‍ ചടങ്ങും വിവിധ പൂജകളും നടന്നു. രാവിലെ 5 മണി മുതല്‍ 11 വരെ മുല്ലപ്പള്ളി ക്യഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. 11.30 നായിരുന്നു പാലുകാച്ചല്‍. ഇടമലക്കുടിയിലെ ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ചിന്താമണി ഉള്‍പ്പെടെ ഏഴു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളായിരുന്നു പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്.
കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ജി. മാധവന്‍ നായര്‍, തുഷാര്‍ വെള്ളാപ്പള്ളി, ജോര്‍ജ് ഓണക്കൂര്‍, ഗോപിനാഥ് മുതുകാട്, മണിയന്‍ പിള്ള രാജു, ജി ശങ്കര്‍, ശ്യാമപ്രസാദ്, സ്വാമി സാന്ദ്രാനന്ദ,സ്വാമി ഗുരുരത്‌നം ജ്ജാന തപസി, സ്വാമി അശ്വതി തിരുനാള്‍, ജി രാജ് മോഹന്‍, എം സംഗീത് കുമാര്‍, ഡോ.ഹരീന്ദ്രന്‍ നായര്‍, ഫൈസല്‍ ഖാന്‍ , രഘുചന്ദ്രന്‍ നായര്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍, ഇഎം നജീബ്, ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കെ രാമന്‍പിള്ള, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എ.പി അബ്ദുള്ളക്കുട്ടി, ആര്‍എസ്എസ് നേതാക്കളായ എം രാധാകൃഷ്ണന്‍, എസ്.സുദര്‍ശന്‍, പി.എന്‍ ഈശ്വരന്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തി..
സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചു.
പൂര്‍ണമായും കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെജി മാരാര്‍ ഭവന്‍ പ്രകൃതിസൗഹൃദ കെട്ടിടമാണ്. എല്ലാ മുറികളിലും പ്രകാശവും വായുവും കടക്കുന്ന രീതിയിലാണ് ഓഫീസിന്റെ നിര്‍മ്മാണം. മഴവെള്ളം സംഭരിക്കാനുള്ള അകത്തളവും താമരക്കുളവുമാണ് ഓഫീസിന്റെ മറ്റൊരു പ്രത്യേകത. കണ്ണൂര്‍ കല്ലുകൊണ്ടാണ് ഓഫീസ് നിര്‍മ്മിച്ചത്. മുകള്‍ഭാഗം പൂര്‍ണമായും തടികൊണ്ടാണ്. ആറു നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ രണ്ട് നിലകള്‍ പൂര്‍ണമായും പാര്‍ക്കിംഗിന് വേണ്ടിയുള്ളതാണ്.
Discussion about this post