VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തില്‍ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിന്‍ പി ബഷീര്‍

VSK Desk by VSK Desk
17 February, 2024
in കേരളം
ShareTweetSendTelegram

ഇന്ത്യയില്‍ അനേകം പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമകളില്‍ പലതും അതത് മേഖലകളില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളാണെന്ന് അഭിമാനിക്കുന്നു. ഇന്ത്യയിലെ ഈ പ്രതിമകളുടെ രാഷ്‌ട്രീയവും മതപരവുമായ പശ്ചാത്തലം കൂടാതെ, അവ അഭിമാനിക്കാന്‍ സമ്പന്നമായ ഒരു പൈതൃകവുമാണ്. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യൂ ഓഫ് യൂനിറ്റി’. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അഭിമാനം. ഗുജറാത്തിലെ ദരിദ്രമേഖലയായ പിപാലിയയിലാണ് കേന്ദ്രം 3000 കോടി ചിലവില്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ചത്.

ഇതിനെതിരെ ഇടതുപക്ഷ മാധ്യമങ്ങളും പരിസ്ഥിതി വാദികളെന്നു പറയുന്നവരും നടത്തിയ പുകിലുകള്‍ നമ്മള്‍ കണ്ടതാണല്ലോ. ഗുജറാത്തില്‍ ഏറ്റവും ദാരിദ്രമുള്ള, പോഷകാഹാരക്കുറവ് നേരിടുന്ന പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത നര്‍മദ ജില്ലയിലാണ് വന്‍ തോതില്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് പദ്ധതി നടപ്പിലാക്കിയതെന്നും നര്‍മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് അവരുടെ ആവാസ വ്യവസ്ഥ തകരാറിലാകുമെന്നും അങ്ങനെ എന്തൊക്കെ…

ഇതൊക്കെ ഓര്‍മ്മിപ്പിക്കാന്‍ കാരണം… കേരളത്തില്‍ നിന്ന് ഇപ്പോള്‍ ഗുജറാത്തില്‍ പോയിട്ട് വരുന്നുവര്‍ക്കൊക്കെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തില്‍ പറഞ്ഞതിനെല്ലാം മാപ്പ് പറയുകയാണ് എന്‍ജിഒ യൂണിയന്‍ അംഗവും കേരളാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുമായ ഷെറിന്‍ പി ബഷീര്‍. അവര്‍ പങ്കുവെച്ച എഫ് ബി പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഷെറിൻ പി ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

സുഹൃത്തുക്കളേ മാപ്പ്!!!
തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിന്നും ചേർത്ത്.

കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്!!
റയിൽ വേ ട്രാക്ക് ൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരത്തെ, അഹമ്മദാബാദ് നെ കണ്ടു…

ചുറ്റിലും അവർ എന്തോ പുകയ്‌ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ…
ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളൻ ന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടു..

സർദാർ വല്ലഭായ് പട്ടേൽ നെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ…
നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്…

ദിവസവും പതിനായിരങ്ങൾ ആണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല..

മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ ?
ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്..

35,000 പേര് വരെ വരുന്ന ദിവസങ്ങൾ ഉണ്ട്…
ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം..
മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം..

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”…
ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്‌ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു…
Built and operate പരിപൂർണ്ണമായും L/T ആണ്..

വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവ് നെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല…
പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്, വഴിയോര കച്ചവടം മുതൽ ക്ലീനിങ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണ ഭോക്താക്കൾ..

ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്…
പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്…

എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദി വാസി പെൺകുട്ടികൾ ആണ്…
110₹ pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്!!
വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം…
Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു…

കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല, 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്…

Share1TweetSendShareShare

Latest from this Category

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

വിജയൻ വി അന്തരിച്ചു

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

വിജയൻ വി അന്തരിച്ചു

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies