തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന്റെ പേര് ‘ഇന്‍തിഫാദ’. ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരാണ് ഇന്‍തിഫാദ. ഇതില്‍ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.
നേരത്തെ സിപിഎമ്മിനെപ്പോലെ അവരുടെ വിദ്യാര‍്ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയും ന്യൂനപക്ഷപ്രീണനം നടത്താന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ന്യൂനപക്ഷത്തിലെ തീവ്രവാദ സ്വഭാവമുള്ളവര്‍ എസ് എഫ് ഐയുടെ കടിഞ്ഞാണ്‍ തന്നെ കയ്യിലേന്തുന്ന സ്ഥിതിവിശേഷമുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. വേണ്ടത്ര ചരിത്രാവബോധമില്ലാതെ എങ്ങിനെയാണ് ഇത്തരമൊരു തീരുമാനം എടുക്കപ്പെട്ടത് എന്നതില്‍ സംഘടനയ്‌ക്കുള്ളില്‍ തന്നെ സംശയം ഉയരുന്നുണ്ട്. ലോഗോ ഡിസൈനില്‍ തന്നെ ഒരു കലയുടെ നൈര്‍മ്മല്യമല്ല, ഒരു തരം തീവ്രമായ സംഘര്‍ഷത്തിന്റെ സ്വഭാവമാണ് കാണുന്നത്.
ആരെ സന്തോഷിപ്പിക്കാനാണ് ഈ പേര് നല്‍കിയതെന്ന ചോദ്യത്തിന് എസ് എഫ് ഐക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഗാന്ധിജി പണ്ട് നടത്തിയതുപോലെ അഹിംസാ സമരമൊന്നുമല്ല ഇന്‍തിഫാദ. ഇതില്‍ ഇസ്രായേലികളെ കൊല്ലാന്‍ തീവ്രവാദം, ബോംബാക്രമണം എന്നിവ നടത്താനും ഇന്‍തിഫാദ ആഹ്വാനം ചെയ്യുന്നു. സംഭവം വിവാദമായതോടെ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനൻ കുന്നുമ്മൽ അറിയിച്ചു.
കലോത്സവത്തിനെക്കുറിച്ചുള്ള ഒരു കാര്യവും തന്നെ അറിയിച്ചിട്ടില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ പരാതിപ്പെടുന്നു. സർവകലാശാല യൂണിയനാണ് തീരുമാനം എടുത്തത്. കലോത്സവം യുദ്ധമോ കലാപമോ അല്ല. കലാപരമായ കേരളീയമായ പേരുകളാണ് കലോത്സവത്തിന് വേണ്ടത്. അറബി പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വി.സി. പറഞ്ഞു.
ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പാലസ്തീൻ ഭീകരർ നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെയും ഭീകരാക്രമങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ.
ഇസ്രയേലികളെ ഇല്ലാതാക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ശ്രമമാണ് ഇന്‍തിഫാദ. ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 179 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 3100 ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. ഇതില്‍ 1700 സാധാരണ ഇസ്രയേലി പൗരന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഇസ്രയേലില്‍ നടക്കുന്നത് മൂന്നാമത്തെ ഇന്‍തിഫാദയാണെന്ന് പറയപ്പെടുന്നു.
Discussion about this post