തിരുവനന്തപുരം: വിദേശത്ത് യാത്ര ചെയ്യുന്നവർക്ക് ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാൻ സാധിക്കുന്നു. ലോകമെമ്പാടും സോഫ്റ്റ് വെയർ മേഖലയിൽ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. അത് സാധ്യമായത് വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യവികസനവും നവീന ആശയങ്ങളെ സ്വാംശീകരിക്കാനും കഴിഞ്ഞത് കൊണ്ടാണന്ന് ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ അജയൻ പിള്ള അഭിപ്രായപ്പെട്ടു . പുതിയ കാര്യങ്ങളോട് നമ്മുടെ യുവജനങ്ങൾക്ക് വളരെ വേഗം പൊരുത്തപ്പെടാൻ കഴിയുന്നു. അതിജീവന ശക്തി അവർക്ക് വളരെ കൂടുതലാണ്. കമ്പ്യൂട്ടറൈസേഷൻ കാലത്ത് തൊഴിൽ നഷ്ടപ്പെടും എന്ന മുറവിളികൾ ഉയർന്നിരുന്നു. എന്നാൽ തൊഴിലവസരങ്ങൾ കൂടൂകയാണ് ഉണ്ടായത്. അതു പോലെയാണ് ഓട്ടോമേഷൻ്റെ കാര്യവും. ചടുലതയും ഉത്പാദനക്ഷമതയും പുതിയ ലോകത്ത് മത്സരിക്കാൻ അനിവാര്യ ഘടകങ്ങളാണ്. നമ്മുടെ യുവാക്കളും വിദ്യാർത്ഥികളും അർത്ഥശൂന്യമായി കക്ഷിരാഷ്ട്രീയം കളിച്ചു നടക്കാതെ ലക്ഷ്യബോധത്തൊടെ നൈപുണ്യവികസനവും മത്സരക്ഷമതയും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഭാരതീയവിചാരകേന്ദ്രം, തിരുവനന്തപുര സ്ഥാനിയ സമിതിയുടെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജയൻ പിള്ള. വികസനത്തിന് ഭൗതിക ഘടകങ്ങൾ മാത്രമല്ല ഭൗതികേതര ഘടകങ്ങളും കണക്കിലെടുക്കേണ്ടതാണന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു. വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുമ്പോൾ തന്നെ അതിൻ്റെ സാംസ്കാരിക അധിഷ്ഠാനത്തിനും ഊന്നൽ നൽകുന്നുവെന്നതാണ് പ്രധാനമന്ത്രി നരന്ദ്രേമോദിയെ വ്യത്യസ് തനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. ഭാരതീയവിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡൻ്റ് ശ്രീ.എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീ.രഞ്ജിത്ത്കുമാർ.വി സ്വാഗതം ആശംസിച്ചു.
Discussion about this post