കൊച്ചി: ബംഗാൾ ഗവർണർ എക്സലൻസ് പുരസ്കാരം നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും സമ്മാനിച്ചു. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച സോഷ്യൽ മീഡിയ കോൺഫ്ളുവൻസ് ലക്ഷ്യ 2024 ൻ്റെ ഉദ്ഘാടന വേദിയിൽ ആണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടത്തിയത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പുരസ്കാര തുക നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി ഉണ്ണി മുകുന്ദൻ സമർപ്പിച്ചു.
ലക്ഷ്യയിൽ പങ്കെടുത്തത് മികച്ച 10 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 10000 രൂപയുടെ എക്സലൻസ് പുരസ്കാരവും പ്രഖ്യാപിച്ചു.
Discussion about this post