പത്തനംതിട്ട: പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന് പങ്കില്ലന്ന ആന്റോ ആന്റണി എംപി യുടെ പ്രസ്താവന മുസ്‌ളീം വോട്ട് നേടാനുള്ള തറ വേല. പത്തനംതിട്ടയിലെ സിറ്റിംഗ് എംപിയായ ആന്റോക്കെതിരെ ബിജെപിയുടെ അനില്‍ ആന്റണിയും സിപിഎമ്മിന്റെ തോമസ് ഐസക്കുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.
ക്രിസ്ത്യന്‍ വോട്ടുകളാണ് മണ്ഡലത്തിലെ വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകം. മുന്നൂ തവണയും ആന്റോ ജയിച്ച്ത് ആ വോട്ടുകളുടെ ബലത്തിലാണ്. എ കെ ആന്റണ്ിയുടെ മകന്‍ സ്ഥാനാര്‍ത്ഥി ആയതോടെ ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു ശതമാനം ബിജെപിക്ക് ലഭിക്കും. അത് പരിഹരിക്കാന്‍ മുസ്‌ളിം വോട്ടു പിടിക്കുകയാണ് പോംവഴി.
മണ്ഡലത്തില്‍ പെട്ട് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും മുസഌംങ്ങള്‍ക്ക് വലിയ രീതിയില്‍ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളാണ്. പൂഞ്ഞാറില്‍ കഴിഞ്ഞതവണ ഇരുപതിനാായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം ആന്റോ നേടിയിരുന്നു. പി സി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ അവിടെ ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ ആന്റേയ്‌ക്ക് നഷ്ടപ്പടും. കാഞ്ഞിരപ്പള്ളിയിലേതും സമാനമാണ്.
മുസ്‌ളീം വോട്ടുകള്‍ ഒറ്റക്കെട്ടായി നേടാം എന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. ്അതിനുള്ള കരുക്കള്‍ നീക്കിയിരുന്നു. പള്ളിവികാരിയെ ആക്രമിച്ചവര്‍ മുസ്‌ളീം കുട്ടികളാണന്ന സത്യം മുഖ്യമന്ത്രി പറഞ്ഞത് മുസഌംങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അതുമുതലെടുക്കുക എന്നതാണ് ആന്റോയുടെ തന്ത്രം. രാജ്യദ്രോഹം പറയുകയാണ് എളുപ്പം എന്ന് കാഞ്ഞിരപ്പളളിക്കാരനായ ആന്റോയ്‌ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചതായി അനില്‍ ആന്റണി കുറ്റപ്പെടുത്തിയിട്ടുണ്ട്.. ആന്റോ ആന്റണിക്ക് പാര്‍ലമെന്റില്‍ കാലുകുത്താന്‍ അവകാശമില്ലെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്നും പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗം നടത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം 5 വര്‍ഷം പാര്‍ലമെന്റില്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും ഇക്കാര്യം ആന്റോ പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ആള്‍ വീണ്ടും എന്തിനാണ് പാര്‍ലമെന്റില്‍ പോകുന്നത് ? എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.
Discussion about this post