തൃശൂർ: ആദ്യകാല ആർ എസ് എസ് പ്രചാരകനും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റും, ലക്ഷ്മീഭായ് ധർമ്മ പ്രകാശൻ ട്രസ്റ്റ് സിഇഒ യും ആയ എം. മോഹനൻ്റെ (അപ്പു ചേട്ടൻ) അച്ഛൻ മുല്ലപ്പിള്ളി ദിവാകരൻ നായർ (99) അന്തരിച്ചു.
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് മേലഡൂരിലുള്ള മകൾ വത്സലയുടെ വീട്ടിലായിരുന്നു താമസം. അറിയപ്പെടുന്ന ശാസ്താം പാട്ട് കലാകാരനായിരുന്നു. കൂടാതെ മാളയ്ക്കടുത്ത് കുണ്ടൂരിൽ സ്ഥാപിതമായിരുന്ന ഗ്രാമീണ വായനശാലയുടെ ആദ്യ കാല ലൈബ്രേറിയനായിരുന്നു.
മക്കൾ; വത്സല ബാലകൃഷ്ണൻ, എം. മോഹനൻ, രാജേശ്വരി, പരേതനായ വിശ്വനാഥൻ.മരുമക്കൾ: ബാലകൃഷ്ണൻ, ശ്രീലത, ഗോപി, ലതിക. സംസ്കാരം മാർച്ച് 19 ന് രാവിലെ 11 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.
Discussion about this post