തിരൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന അതിവേഗ വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളവും മാറുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് മുതല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. തിരൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാസമ്പന്നരായ കേരളത്തിലെ യുവജനതയ്‌ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ അവസരമില്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസാവസാനത്തിന് ഒരു ദിവസം മുമ്പേ ശമ്പളവും പെന്‍ഷനും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍െ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒട്ടനവധി പദ്ധതികള്‍ അനുവദിക്കുകയും നടപ്പാക്കുകയും ചെയ്തു. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പോലുള്ള വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ വരേണ്ടി വന്നു. ദേശീയപാതയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത വിഷു പെരുന്നാള്‍ കാലത്ത് കേരളത്തില്‍ ആറുവരി പാത യാഥാര്‍ത്ഥ്യമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാഹി, തുടങ്ങിയ ബൈപ്പാസ് റോഡുുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
Discussion about this post