മോസ്‌കോ: അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി വഌദിമീര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു. അടുത്ത ആറ് വര്‍ഷം കൂടി പുടിന്‍ ഭരണത്തില്‍ തുടരുമെന്ന് റഷ്യയുടെ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ അറിയിച്ചു.
സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ചിഹ്നമുള്‍പ്പെടെയുള്ള അധികാര മുദ്രകള്‍ സോര്‍കിന്‍ പുടിന് കൈമാറി. തെരഞ്ഞെടുപ്പില്‍ 87.8 ശതമാനം വോട്ട് നേടിയാണ് 71 കാരന്‍ പുടിന്‍ അഞ്ചാമൂഴത്തില്‍ അധികാരമുറപ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നികോളയ് ഖാറിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടി നേതാവ് വഌദിസ്ലാവ് ദാവന്‍കോവ് എന്നിവരായിരുന്നു പുടിന്റെ എതിരാളികള്‍.
Discussion about this post