അഞ്ചല്‍: ശ്രീരാമകൃഷ്ണ പരമംസ സന്ദേശങ്ങള്‍ എക്കാലവും പ്രസക്തവും നിലനില്‍ക്കുന്നതുമാണന്ന് ശ്രീരാമകൃഷ്ണ മിഷനിലെ ഏറ്റവും മുതിര്‍ന്ന സന്യാസിവര്യന്‍ സ്വാമി സ്വപ്രഭാനന്ദ മഹാരാജ്. അഞ്ചലില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീരാമ കൃഷ്ണദേവന്റെ ജീവിതം അദ്വൈത വേദാന്തത്തിന്റെ പ്രായോഗിക രൂപമായിരുന്നു. എല്ലാവരിലും ഈശ്വരനെ ദര്‍ശിച്ച മഹാപുരുഷനായിരുന്നു അദ്ദേഹമെന്നും സ്വാമിജി പറഞ്ഞു.
പാലാ ശ്രീരാമ കൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി വീത സംഗാനന്ദജി അധ്യഷനായിരുന്നു. ജെ.രാധാകൃഷ്ണ പിള്ള, എം.ശശിധരന്‍ പിള്ള കെ.സുകുമാര പിള്ള എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച സ്വാമി വീരഭദ്രാനന്ദ, സ്വാമി സുന്ദരാനന്ദ, സ്വാമി സ്വപ്രഭാനന്ദ, സ്വാമി ഭുവനാത്മാനന്ദ, സ്വാമി ഗോലോകാനന്ദ, ഡോ.മുരളീവല്ലഭന്‍, സ്വാമി നരസിംഹാനന്ദ, സ്വാമി വീരഭദ്രാനന്ദ, സ്വാമി നന്ദാത്മാനന്ദ, സ്വാമി തത്പുരുഷാനന്ദ, സ്വാമി പ്രബോധതീര്‍ത്ഥ, സ്വാമി സദ്ഭവാനന്ദ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകൾ നയിച്ചു.
ഞായറാഴ്ച സംമേധ പ്രാണ മാതാജി, ചേതന പ്രാണ മാതാജി, ഡോ.എം.ലക്ഷ്മീ കുമാരി, ഡോ.ലക്ഷ്മി, സ്വാമി വീതസംഗാനന്ദ, സ്വാമി മോക്ഷവ്രതാനന്ദ, ശശിധരന്‍ ചെമ്പഴന്തിയില്‍, അനീഷ് കെ അയിലറ, സി.വി.അജിത്കുമാര്‍, ഏറം രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിക്കും.
Discussion about this post