തൃശ്ശൂർ: ചേർപ്പ് CNN ഗേൾസ് സ്കൂളിൽ ഏപ്രിൽ 28ന് ആരംഭിച്ച 15 ദിവസത്തെ രാഷ്ട്ര സേവിക സമിതി കേരള പ്രാന്തത്തിൻ്റെ 2024 വർഷത്തെ പ്രവേശ് – പ്രബോധ് ശിക്ഷണ ശിബിരം സമാപിച്ചു. രാവിലെ 10.00 മണിക്ക് വിളക്ക് കൊളുത്തി ആരംഭിച്ച സമാരോപ് ചടങ്ങിൽ ശിബിര അധികാരി ശ്യാമള ടീച്ചർ വൃത്തം അവതരിപ്പിച്ചു. ചടങ്ങിൽ പേരാമംഗലം ദുർഗ്ഗാവിലാസം സ്കൂൾ പ്രധാന അധ്യാപികയും NTU സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ സ്മിത ടീച്ചർ അധ്യക്ഷത വഹിച്ചു.
രാഷ്ട്ര സേവിക സമിതി തൃശ്ശൂർ ജില്ല കാര്യവാഹിക പാർവ്വതി ജയരാജ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. രാഷ്ട്ര സേവിക സമിതി പ്രാന്ത നിധി പ്രമുഖ് അഡ്വ. മഹേശ്വരി ശിബിരത്തിന്റെ സമാരോപ് സന്ദേശം നൽകി.
തുടർന്ന് ശാരീരിക് പ്രദർശനത്തിൽ ദണ്ഡ, നിയുദ്ധ, യഷ്ടി, യോഗ്ചാപ്, യോഗാസനം എന്നീ ശാരീരിക് അഭ്യാസങ്ങളും പ്രാദർശിപ്പിച്ചു. രാഷ്ട്ര സേവിക സമിതി പ്രാന്ത പ്രചാർ പ്രമുഖ് രാഗി അജിത്ത് കൃതജ്ഞത അറിയിച്ചു.
Discussion about this post