തിരുവനന്തപുരം: സംസ്ഥാനത്തെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 2025 മാര്‍ച്ച് വരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര വിഹിതത്തിന്റെ ആദ്യഗന്ധു 292 കോടി രൂപ കൈമാറുകയും ചെയ്തു. അതേസമയം ഇതുവരെ ജല്‍ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയ കരാറുകാര്‍ക്ക് സംസ്്ഥാന വാട്ടര്‍ അതോറിറ്റി നല്‍കാനുള്ളത് 3000 കോടി രൂപയാണെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിക്കു ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 31 വരെ ജല്‍ജീവന്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത് 2660.96 കോടി രൂപയാണ.് മറ്റ് അറ്റകുറ്റപണികള്‍ നടത്തിയ കരാറുകാര്‍ക്ക് 151.74 കോടി രൂപയും കുടിശികയുമുണ്ട്. മാനേജ്‌മെന്റ് തലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവവും സാമ്പത്തിക ബാധ്യതയും കാരണം വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post