കൊച്ചി: കവിയും അദ്ധ്യാപകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ 140-ാമത് ജന്മദിനത്തോടനുബന്ധിച്ച് അഖില കേരള ധീവരസഭ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കറുപ്പന്‍മാസ്റ്റര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച സമ്മേളനത്തില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി. പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.എം സുഗതന്‍ അധ്യക്ഷനായി.
ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ ഒന്നായികാണണം എന്ന സന്ദേശമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍ ഉയര്‍ത്തിപ്പിടിച്ചത്. കേരളത്തിലെ നവോത്ഥാന നായകരുടെ പേര് പറയുന്ന സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററെ മനപ്പൂര്‍വം അവഗണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വി. ദിനകരന്‍ സൂചിപ്പിച്ചു.
പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി സെക്രട്ടറി എ.ആര്‍. ശിവജി സ്വാഗതം പറഞ്ഞു. ധീവര സഭ ട്രഷറര്‍ എ. ദാമോദരന്‍, വൈസ് പ്രസിഡന്റ് എം.വി. വാരിജാക്ഷന്‍, ധീവര സഭ സെക്രട്ടറി കെ.കെ. തമ്പി, ധീവര മഹിളാ സഭ പ്രസിഡന്റ് ശാന്തി മുരളി, പി.എസ്. ഷമ്മി, ടി.കെ. സോമനാഥന്‍, ജി. രാജന്‍, പി.കെ. കാര്‍ത്തികേയന്‍, കെ.വി. സാബു, എ.കെ. സരസന്‍, എന്‍.കെ. മോഹനന്‍, പി.എസ്. ഷൈജു, അക്ഷയ് സുനില്‍, സരസന്‍ എടവനക്കാട്, ടി.എസ്. സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post