ചണ്ഡിഗഡ്: കഴിഞ്ഞ എണ്‍പത്തിമൂന്ന് ദിവസത്തിനിടയില്‍ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയ അറുപത് പാക് ഡ്രോണുകള്‍ കണ്ടെടുത്തു. പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയില്‍ പാകിസ്ഥാനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവ കൂടാതെ രണ്ട് ചൈനീസ് നിര്‍മിത ഡ്രോണുകളും മയക്കുമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ തകര്‍ത്ത ഡ്രോണുകളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.തരണ്‍ തരണിലെ സിബി ചന്ദ്, കല്‍സിയന്‍ ഗ്രാമങ്ങളിലെ വയലുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്ന മാര്‍ച്ച് 16ന് ശേഷമാണ് ഈ അറുപത് ഡ്രോണുകളും തകര്‍ത്തതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് വരുന്ന ഈ ഡ്രോണുകളില്‍ ഏറ്റവും കൂടുതല്‍ വെടിവച്ചിട്ടത് പഞ്ചാബ് അതിര്‍ത്തിയിലാണ്. ചിലത് രാജസ്ഥാന്‍ അതിര്‍ത്തിയിലും.
Discussion about this post