പൂനെ: ദിവ്യാംഗരുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമയുടെ ത്രിവത്സര ദേശീയ കണ്‍വന്‍ഷന്‍ 8, 9 തീയതികളില്‍ പൂനെയിലെ മഹര്‍ഷി കാര്‍വേ സ്ത്രീ ശിക്ഷണ്‍ സന്‍സ്തയില്‍ നടക്കും. കണ്‍വെന്‍ഷന്‍ എട്ടിന് രാവിലെ 10ന് അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി ഉദ്ഘാടനം ചെയ്യുമെന്ന് സക്ഷമ ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് രാജ്, പശ്ചിമ മഹാരാഷ്ട്ര പ്രാന്ത അധ്യക്ഷന്‍ അഡ്വ. മുരളീധര്‍ കച്ചെ, സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ. എസ്.കെ. ജെയിന്‍ എന്നിവര്‍ അറിയിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രഭാഷണം നടത്തും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥികയാകും. അന്താരാഷ്ട്ര നീന്തല്‍ താരം പദ്മശ്രീ സത്യേന്ദ്ര സിങ് ലോഹ്യ, മഹാബലേശ്വറിലെ പ്രശസ്ത വ്യവസായി ഭവേഷ് ഭാട്ടിയ, നടി ഗൗരി ഗാഡ്ഗില്‍, ഐടി സംരംഭകന്‍ ശിവം പോര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യത്തെ 500 ജില്ലകളില്‍ നിന്നായി 1500 പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
Discussion about this post