ഇറ്റാനഗർ: അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ കെടി പട്നായിക് സത്യവാചകെ ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി നഡ്ഡ, കിരൺ റിജ്ജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ മൂന്നാംതവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. പേമ ഖണ്ഡു അടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്. ചൊവ്ന മേൻ ഉപമുഖ്യമന്ത്രിയാകും. 60 ൽ 46 സീറ്റിലും വിജയിച്ചാണ് പേമയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്.
പത്ത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അരുണാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മഹത്തായ ഒരു അദ്ധ്യായമാണ് ഇതിലൂടെ ഉണ്ടായതെന്ന് പേമ ഖണ്ഡു പറഞ്ഞിരുന്നു.
Discussion about this post