അമരാവതി: തിരുപ്പതി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും അവിടുത്തെ അഴിമതിയും മറ്റും തുടച്ചുനീക്കി ക്ഷേത്രഭരണം ശുദ്ധീകരിക്കുമെന്നും ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുമലയില്‍ ഹിന്ദു വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
“ആന്ധ്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വരസ്വാമിക്ഷേത്രത്തില്‍ കന്നി സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്ന തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ (ടിടിഡി) പ്രവര്‍ത്തനങ്ങളില്‍ അഴിമതി ഉണ്ടായിരുന്നു. ഇവിടുത്തെ അഴിമതി തുടച്ചുനീക്കി ഹിന്ദുധര്‍മ്മം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.”- ചന്ദ്രബാബു നായിഡു പറഞ്ഞു.
“തിരുമലയെ അപകീര്‍ത്തിപ്പെടുത്തല്‍ സ്വീകാര്യമല്ല. തിരുപ്പതി തിരുമലക്ഷേത്രത്തില്‍ സ്വാമി ഗോവിന്ദന്റെ പേര് മാത്രമേ ഉയരാവൂ.” – ചന്ദ്രബാബു നായിഡു പറഞ്ഞു.
Discussion about this post