കണ്ണൂര്‍: ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് കള്ളപ്രചാരണം. സൈബര്‍ സെല്ലിന് പരാതി നല്കി.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ്ഗോപി സിപിഎം നേതാവായിരുന്ന ഇ.കെ. നായനാരുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെടുത്തി വത്സന് തില്ലങ്കേരി പ്രതികരിച്ചതായുള്ള തെറ്റായ പോസ്റ്റാണ് അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പ്രചരിപ്പിച്ചത്.
തനിക്ക് സ്വന്തമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടോ പേജുകളോ ഇല്ലെന്നിരിക്കെ തന്റേതായ ഫോട്ടോ വച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വത്സന് തില്ലങ്കേരി പരാതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post