തിരുവല്ല: സാംസ്ക്കരിക വിദ്യാഭാസം പകർന്നു നൽകുക കഠിനമായ തപസ്സാണെന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണൻ. അത്തരത്തിലുള്ള തപസിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ബാലഗോകുലം. സാംസ്കാരികവും ധാർമ്മികവുമായ യുവത്വം രൂപപ്പെടുത്തുന്ന ഉത്തരവാദിത്യവും ധർമ്മവുമാണ് സംഘടന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക ശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണൻ.
ബാലസംഘടന എന്നതിലുപരി സാംസ്കാരിക പ്രസ്ഥാനമാണ് ബാലഗോകുലം.ധർമ്മം, സംസ്കാരം, സമാജം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സംഘടന നടത്തുന്നത്. സാംസ്കാരികമായി വളരുക എന്നതിന് അർത്ഥം സ്വാർത്ഥത്തിൽ നിന്നും സമാജത്തിലേക്കുള്ള വളർച്ചയാണ്. ബാല്യത്തെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകുന്ന ദർശനങ്ങൾ കേരളത്തിൽ ശക്തമാണ് . അതുകൊണ്ടുതന്നെ ബാലഗോകുലം പോലുള്ള സാംസ്കാരികപ്രവർത്തനം ചെയ്യുന്ന സംഘടനകളുടെ ഉത്തരവാദിത്വവും ഏറെയാണെന്നും എം.രാധാകൃഷ്ണൻ പറഞ്ഞു.
സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദ് ഭൈരവ് ശർമ പ്രവർത്തക ശിബിര ഉദ്ഘാടനം ചെയ്തു . ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷൻ വഹിച്ചു. കെ.എൻ സജികുമാർ സ്വാഗതവും. ജെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Discussion about this post