തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ആഗസ്ത് 29ന് തിരുവനന്തപുരത്ത് നടക്കും. ഭാരതത്തിന്റെ ദക്ഷിണ സംസ്ഥാനങ്ങളെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആശയപ്രചാരണങ്ങള്‍ക്കെതിരെ ദക്ഷിണഭാരതം അവിഭാജ്യഘടകം എന്ന സന്ദേശം ഉയര്‍ത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.
രാജ്യത്തെ അഖണ്ഡതയ്‌ക്ക് ഭീഷണിയാവുന്ന വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേസരി നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമാണെന്നും ദേശവിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കോളജുകള്‍ ഇടത് ജിഹാദി ഭീകരവാദികളെ വാര്‍ത്തെടുക്കുന്നുവെന്ന് കേസരി മുഖ്യപത്രാധിപര്‍ മധു മീനച്ചില്‍ വ്യക്തമാക്കി.
101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ സ്വാഗതസംഘത്തിന്റെ മുഖ്യരക്ഷാധികാരിയാകും. ഡോ. മോഹനന്‍ കുന്നുമ്മലും മുന്‍ വിസിമാരായ ഡോ. ഗോപകുമാര്‍, ഡോ. അബ്ദുല്‍ കലാം എന്നിവരും രക്ഷാധികാരികളാണ്. മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസനാണ് സ്വാഗത സംഘം ചെയര്‍മാന്‍.
എം. ഗോപാലാണ് വര്‍ക്കിങ് ചെയര്‍മാന്‍. തിരൂര്‍ രവീന്ദ്രന്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍. ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ളയാണ് ജനറല്‍ സെക്രട്ടറി.
Discussion about this post