വയനാട് : ഉരുൾ കവർന്ന വയനാട്ടിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്ത്വന സന്ദർശനം .രാവിലെ 11-ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.
തുടർന്ന് ഹെലികോപ്റ്റർ മാർഗം കൽപറ്റയിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്ന പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തും. റോഡ് മാർഗം ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.
വൈകുന്നേരം 3.45-ഓടെ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. താമരശേരിക്കും അടിവാരത്തിനുമിടയ്‌ക്ക് വലിയ വാഹനങ്ങൾ തടയും. രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം.
Discussion about this post