തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസി. മികച്ച ചിത്രം കാതല്‍. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ആടു ജീവിതം സിനിമയിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നുവെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒമ്പത് പുരസ്കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്.
ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീര്‍ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പുരസ്കാരത്തിനായി പരിഗണിച്ചത് 2023ലെ ചിത്രങ്ങളാണ്.
സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
പുരസ്കാരങ്ങളിങ്ങനെ.. മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽ കണ്ണിലൂടെ മലയാള സിനിമ, കിഷോർ കുമാർ മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ പ്രത്യേക ജൂറി പരാമർശം അഭിനയം – കൃഷ്ണൻ (ജൈവം), കെആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ.
പ്രത്യേക ജൂറി പരാമർശം ചിത്രം – ഗഗനചാരി ജനപ്രിയ ചിത്രം – ആടുജീവിതം മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്) മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – സുമംഗല (കഥാപാത്രം – ഗൗരി ടീച്ചർ) മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – MALE – റോഷൻ മാത്യു – ഉള്ളൊഴുക്ക്, വാലാട്ടി വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്പാടി – ആടുജീവിതം നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ) മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും).മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു) എഡിറ്റർ – സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ) മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ) മികച്ച തിരക്കഥ അഡാപ്റ്റേഷൻ – ബ്ലെസ്സി (ആടുജീവിതം) മികച്ച തിരക്കഥാകൃത്ത് –രോഹിത്ത് കൃഷ്ണൻ (ഇരട്ട) മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ.എസ് (ആടുജീവിതം) മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ) മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) മികച്ച നടൻ – പൃഥ്വിരാജ് (ആടുജീവിതം) മികച്ച ചിത്രം – കാതൽ
Discussion about this post