മൂവാറ്റുപുഴ: കൃഷ്ണവർഷം 5126 ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പതാകദിനം നടത്തി. പരിയാരം, ചൂണ്ടി, മീമ്പാറ, വടയമ്പാടി, പത്താം മൈൽ കേന്ദ്രങ്ങളിൽ പതാകദിനം നടന്നു. ചൂണ്ടി ജംഗ്ഷനിൽ നടന്ന പതാക ദിനാചരണത്തിൽ രക്ഷാധികാരി പി.എൻ മനോജ്, ആഘോഷപ്രമുഖ് മഹേഷ് കുമാർ എം എൻ തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 26 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പരിയാരം മഹാവിഷ്ണു ക്ഷേത്രം , മീമ്പാറ പള്ളിയ്ക്കക്കാവ് ക്ഷേത്രം , വടയമ്പാടികാവ് ഭഗവതി ക്ഷേത്രം, ആശാരിമറ്റം, കൊട്ടാരം ക്ഷേത്രം , ഭജന മഠം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭാ യാത്രകൾ വൈകിട്ട് അഞ്ചുമണിക്ക് ചൂണ്ടി ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ആഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 10 മണി മുതൽ ശ്രീകൃഷ്ണ ജയന്തി യോടനുബന്ധിച്ചു കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ “മാധവം 2024” ശ്രീപദം ആഡിറ്റോറിയം,പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് നടക്കുന്നു. അന്നേ ദിവസം വൈകിട്ട് 4 ന് സാംസ്കാരിക സമ്മേളനവും ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു..
Discussion about this post