കോട്ടയം: നായർ സർവീസ് സൊസൈറ്റിക്കെതിരെ സൈബറിടങ്ങളിൽ ആർ എസ് എസ് പ്രചരണം നടത്തുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആർ എസ് എസ് നേതൃത്വം വ്യക്തമാക്കി. ഹിന്ദു സമാജത്തിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വളർന്നു വരുന്ന ഏകോപനത്തിൻ്റെ അന്തരീക്ഷം തകർക്കാൻ നടക്കുന്ന സി പി എം – ജിഹാദി കൂട്ടുകെട്ടാണ് ഇതിനു പിന്നിൽ. കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സാനു പറഞ്ഞു.
രക്ഷാബന്ധനം സാഹോദര്യത്തിന്റെ സന്ദേശമാണ് നൽകുന്നത്. രാഖി ബന്ധനവുമായി ആർ എസ് എസ് നടത്തിയ സമ്പർക്ക പരിപാടികൾക്ക് വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണ്. സമാജത്തിൽ വളർന്നു വരുന്ന പൊതു ഉണർവിനെ തകർക്കാൻ രാഷ്ട്രീയ ഉദ്ദേശത്തോടെ നടക്കുന്ന നീക്കങ്ങളെ കരുതിയിരിക്കണമെന്നും ആർ എസ് എസ് ആവശ്യപ്പെട്ടു.
Discussion about this post