കോഴിക്കോട്: ഹിന്ദുനവോത്ഥാന നായകനും ആർഎസ്എസ് പ്രചാരകനുമായിരുന്ന പി മാധവ് ജിയുടെ രചനകൾ പുസ്തക രൂപത്തിൽ പുറത്തിറക്കി കുരുക്ഷേത്ര പ്രകാശൻ. രാഷ്‌ട്രചൈതന്യ രഹസ്യം, ആത്മചൈതന്യ രഹസ്യം, മാധവചൈതന്യം എന്നീ പുസ്തകങ്ങളാണ് കുരുക്ഷേത്ര പ്രകാശൻ വിപണിയിൽ എത്തിച്ചത് കേരളത്തിൽ ആർഎസ്എസിന് ആശയ അടിത്തറ സൃഷ്ടിച്ചതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് പി മാധവ്ജി.
കേസരി, ക്ഷേത്രശക്തി തുടങ്ങി വിവിധ മാസികകളിൽ വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച മാധവ്ജിയുടെ രചനകൾ പുസ്തക രൂപത്തിൽ ആദ്യമായാണ് പുറത്തിറങ്ങുന്നത്. മാധവ് ജിയുടെ വെളിച്ചം കാണാതെ കിടന്ന ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും 34 വ്യക്തികളുടെ മാധവ് ജി സ്മൃതികളും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഷ്‌ട്ര സങ്കല്പത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രാഷ്‌ട്ര ചൈതന്യ രഹസ്യം, തന്ത്രിക ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള ആഴത്തിലുള്ള പഠനങ്ങൾ ഉൾപ്പെടുന്ന ‘ആത്മ ചൈതന്യ രഹസ്യം’ മാധവ്ജിയെ കുറിച്ച് മഹത് വ്യക്തിത്വങ്ങളുടെ ഓർമകളുടെ സമാഹാരമായ മാധവചൈതന്യം എനിവയാണ് പുസ്തകങ്ങൾ.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മാധവ് ജി യുടെ ശ്രദ്ധാഞ്ജലി പരിപാടിയിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തകങ്ങൾ കുരുക്ഷേത്ര പ്രകാശന്‌ടെ എല്ലാ കേന്ദ്രങ്ങളിലും പൊതുവിപണിയിലും ലഭ്യമാണ്.
Discussion about this post