സ്കന്ദമാത
നവരാത്രിയിൽ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നിൽ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് വാഹനം.
അഞ്ചാമത് ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം
“സിംഹാസനഗതാ നിത്യം
പദ്മാശ്രിത കരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “
Discussion about this post