തിരുവനന്തപുരം: സർവകലാശാലകളെ ഇസ്ലാമിസ്റ്റ് വിഭജനവാദത്തിന്റെ കേന്ദ്രങ്ങൾ ആക്കുവാനുള്ള എസ്എഫ്ഐ ഭീകരവാദി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്. എസ്എഫ്ഐ നേതൃത്വം നൽകുന്ന എംജി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷ്ണൽ കോൺഫറൻസുമായി ബന്ധപെട്ട് റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന പോസ്റ്റർ വിഭജനവാദത്തിനെ സഹായിക്കുന്നതാണ്. ആയതിനാൽ ആ പോസ്റ്ററിനെ എബിവിപി എതിർക്കുന്നു. പോസ്റ്ററിൽ ഭാരതത്തിന്റെ ഭൂപടം വിഭജിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നത് ഇടതുപക്ഷ-ജിഹാദി കൂട്ടുകെട്ട് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിൽ ഉയർത്തിയ ‘भारत तेरे टुकड़े होंगे- ഭാരത് തേരേ തുകടെ ഹോംഗേ ഇൻഷാ അള്ളാ’ എന്ന മുദ്രാവാക്യത്തിന്റെ തുടർച്ചയാണ്. ഈ പോസ്റ്റർ തയാറാക്കിയിട്ടുള്ളത് എസ്എഫ്ഐ യുടെയും ഇസ്ലാമിക വിഘടനവാദികളുടെയും അജണ്ടയുടെ ഭാഗമായാണ്.
ജെഎൻയുവിൽ നടന്ന വിഘടനവാദ പ്രകടനങ്ങളുടെ ചുവട് പിടിച്ചു കൊണ്ടാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിലും ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നത്. ഭാരതം നീ കക്ഷണങ്ങൾ ആകും എന്നായിരുന്നു ജെഎൻയു വിൽ ഉയർത്തിയ മുദ്രാവാക്യത്തിന്റെ അർത്ഥം. ആ മുദ്രാവാക്യത്തിൻ്റെ ചുവടു പിടിച്ച് കൊണ്ടാണ് കേരളത്തിലെ സർവ്വകലാശാലകളിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഭാരതത്തിൻ്റെ ഐക്യത്തെയും അഖണ്ഡതെയും തകർക്കാൻ ഒരു ശക്തിയെയും എബിവിപി അനുവദിക്കില്ല. SFI-ഇസ്ലാമിക വിഘടനവാദി ശക്തികൾ ശ്രമിക്കുന്നത് ഭാരതത്തിൻ്റെ ഐക്യത്തേയും അഖണ്ഡതേയും ഭാരതത്തിലെ സർവകലാശാലകളെ ഉപയോഗപ്പെടുത്തി കൊണ്ട് വിദ്യാർത്ഥികളിൽ വിഭജനവാദത്തിൻ്റെ വിത്തുകൾ വിതക്കാൻ ആണ് ശ്രമിക്കുന്നത്. അത്തരത്തിലുള്ള ശ്രമങ്ങൾ എബിവിപി ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. ക്യാമ്പസ് ഫ്രണ്ട് പിരിച്ച് വിട്ടപ്പോൾ SFIയിലേക്ക് നുഴഞ്ഞ് കയറി കൂടിയിട്ടുള്ള ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർഫ്രണ്ടിന്റെയും ആളുകൾ ആണോ SFIയുടെയും യൂണിയൻ്റെയും അജണ്ടകൾ തീരുമാനിക്കുന്നത് എന്ന് സംശയിക്കുന്നു. ഭാരതത്തെ കഷ്ണങ്ങൾ ആയി വെട്ടിമുറിക്കുമെന്നും ഭാരതത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും എന്നുള്ള തരത്തിൽ അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ വിദ്യാർത്ഥിസമൂഹങ്ങളിലേക്ക് അടിച്ചേൽപ്പിക്കുവാനാണ് ഇത്തരത്തിൽ സർവകലാശാലകളിൽ വിഭജനവാദത്തിന്റെ വിത്തുകൾ പാകുന്നത്.
ചിരിച്ചുകൊണ്ട് നാം പാകിസ്ഥാൻ നേടി പൊരുതി നാം ഹിന്ദുസ്ഥാൻ നേടും എന്ന് പറഞ്ഞ മുഹമ്മദ് അലി ജിന്നയുടെ പിന്തുടർച്ചക്കാരായ ഭാരതത്തിന്റെ വിഭജനത്തിന് വേണ്ടി ശ്രമിക്കുന്ന ഇക്കൂട്ടരെ ജനം തള്ളിപ്പറയും. ഈ ചിത്രം പിൻവലിക്കണമെന്നും ഇതിന് കാരണക്കാരായ യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ട് എബിവിപി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്.
Discussion about this post