കോഴിക്കോട്: സമൂഹത്തെ തെറ്റായ വഴിയില്‍ നയിക്കാനുള്ള ശ്രമത്തിനെതിരെ ബോധപൂര്‍വ്വമായ പരിശ്രമം ഉണ്ടാകണമെന്ന്ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. ജന്മഭൂമി സുവര്‍ണ ജൂബിലി സ്വാഗതസംഘയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ് ആണെന്ന വ്യാജപ്രചാരണത്തിനുള്ള സര്‍ഗാത്മക മറുപടിയായിരുന്നു പൂരം ഗ്രൗണ്ടില്‍ തന്നെ സംഘത്തിന്റെ വിജയദശമി വേദിയില്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ സാന്നിധ്യം. തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള സ്വാഭാവിക മറുപടിയായിരുന്നു അത്. സമൂഹത്തെ തെറ്റായ വഴിയില്‍ നിയന്ത്രിക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ നേര്‍വഴിക്ക് നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം അതിന്റെ മാര്‍ഗദര്‍ശനമാകണം ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം, അദ്ദേഹം പറഞ്ഞു.
പത്രമാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ജന്മഭൂമിയുടെ മുന്നേറ്റം പ്രതീക്ഷാനിര്‍ഭരമാണ്. അസാധ്യമായത് സാധ്യമാക്കാന്‍ അതിന് കഴിയുന്നത് സമര്‍പ്പണമനോഭാവമുള്ളവരുടെ കൂട്ടായ്മ കൊണ്ടാണെന്നും ദേശീയമായ ആദര്‍ശപരിസരം കൊണ്ട് സമ്പന്നമായ കോഴിക്കോടിന്റെ മണ്ണില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷം പുതിയ ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു അധ്യക്ഷനായി. ഭാരതീയ വിദ്യാഭവന്‍ മാനേജിങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ.ബി. നായര്‍, ബിജെപി ദേശീയ സമിതി അംഗം കെ.പ.ശ്രീശന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധുകര്‍.വി. ഗോറെ, ഡോ. മനോജ് കാളൂര്‍, കനകദാസ് പേരാമ്പ്ര, ടി. റെനീഷ്, അരുണ്‍ രാംദാസ് നായിക്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എ.എന്‍. അഭിലാഷ്, അനില്‍ കുമാര്‍ പൂനത്ത്, ബിജെപി ഉത്തരമേഖല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍, അരുണ്‍ കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.നവംബര്‍ 3 മുതല്‍ 7 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ജന്മഭൂമി അമ്പതാം വാര്‍ഷികത്തിന്റെ തുടക്കം.
Discussion about this post